video
play-sharp-fill

Thursday, May 22, 2025
Homeflashജെഎൻയുവിലെ പ്രതിഷേധം : ആപ്പിൾ, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ജെഎൻയുവിലെ പ്രതിഷേധം : ആപ്പിൾ, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെഎൻയുവിലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ജെഎൻയുവിലെ മൂന്ന് പ്രൊഫസർമാരാണ് അക്രമസംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്രൊഫസർമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ ഡൽഹി പോലീസിൽനിന്നും വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങൾക്കായി സർവകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അധികൃതരിൽനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു പൊലീസ് ഉന്നയിച്ച വാദം. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങൾ ആരാഞ്ഞ് വാട്‌സ്ആപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments