video
play-sharp-fill
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ പൗരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി  ;  വിസ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ രാജ്യം വിട്ടു പോകാൻ വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ പൗരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി ; വിസ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ രാജ്യം വിട്ടു പോകാൻ വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നു

 

സ്വന്തം ലേഖകൻ

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ പൗരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി.  യാക്കോബ് ലിൻറെൻതൽ എന്ന ജർമൻ പൗരനായ വിദ്യാർഥിയോടാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടത്.

രേഘാമൂലമുള്ള ആശയവിനിമയമൊന്നും ബി.ഒ.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വിസ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ രാജ്യം വിട്ടു പോകാൻ വാക്കാൽ നിർദ്ദേശം ലഭിക്കുകയായിരുന്നു. യാക്കോബിനെ ഇന്ന് രാവിലെ ബി.ഒ.ഐയുടെ ഓഫീസിൽ എത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു, സി.എ.എയെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നിവ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് എത്രയും പെട്ടന്ന് തന്നെ ഇന്ത്യ വിടണമെന്നും ആവശ്യമുണ്ടെങ്കിൽ വിസക്ക് പിന്നീട് അപേക്ഷിക്കാമെന്നും യാക്കോബ് പറഞ്ഞു. യാക്കോബിന് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്ന തോന്നൽ വന്നതോടെ എത്രയും പെട്ടന്ന് പോകാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

1933 മുതൽ 1945 വരെ ഞങ്ങൾ അവിടെയുണ്ടായിരുന്നു എന്ന പ്ലക്കാർഡും പിടിച്ചായിരുന്നു പൗരത്വ ഭേദഗതിക്കെതിരെ യാക്കോബ് തെരുവിലിറങ്ങിയത്. 1933 മുതൽ 1945 വരെ ഹിറ്റ്‌ലറുടെ കാലഘട്ടമായിരുന്നു. 1933ലാണ് ജൂതന്മാർക്കെതിരെയുള്ള വിവേചനങ്ങൾ ജർമ്മനിയിൽ ആരംഭിച്ചത്. പക്ഷെ, അത് വലിയ രീതിയിലുള്ള നാടുകടത്തലിനും വംശഹത്യക്കും വഴിവെക്കുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. യാക്കോബ് ദി ഹിന്ദുവിനോട് പറഞ്ഞു.