
കൊച്ചി : അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകരെന്ന് ജിതിൻ കെ ജേക്കബ് . വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം.
ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണമെന്നും ജിതിൻ പറയുന്നു…….

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി മൽഹോത്ര എന്ന യൂടുബറുടെ പ്രവർത്തികളും, നീക്കങ്ങളും സംശയാസ്പദം ആണെന്ന് ഒരു പ്രമുഖ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദേശീയ അന്വേഷണ ഏജൻസിയെ (NIA) ടാഗ് ചെയ്ത് ഒരു വർഷം മുൻപ് പോസ്റ്റ് ഇട്ടിരുന്നു. ആ രാജ്യദ്രോഹിയെ അന്നേ നിരീക്ഷിക്കുകയും, പൊക്കുകയും ചെയ്തിരുന്നു എങ്കിൽ, നമുക്ക് പിന്നീട് ഉണ്ടായ നാണക്കേടും, സുരക്ഷ വീഴ്ചയും ഒഴിവാക്കാമായുന്നു..!……
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും, കടുത്ത ഇന്ത്യ വിരുദ്ധനും, മത തീവ്രവാദിയുമായ അഫ്രിദിക്ക് ദുബായിലെ ‘മലയാളി കൂട്ടായ്മ’ പാകിസ്ഥാൻ അസോസിയേഷൻ ഹാളിൽ വൻ സ്വീകരണം ഒരുക്കിയത് നിഷ്കളങ്കമായി കാണാൻ കഴിയില്ല, പ്രത്യേകിച്ച് അവരുടെ വിശദീകരണം കൂടി പുറത്ത് വന്നതോടെ….
വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന അഫ്രിദി എന്ന കടുത്ത ഇന്ത്യ വിരുദ്ധനായ, മത തീവ്രവാദിയെ നേരിട്ട് പോയി സ്വീകരിച്ച്, വേദിയിൽ കയറ്റി ബൂം ബൂം അഫ്രിദി എന്ന് ആരവവും ആർപ്പ് വിളിയും നടത്തി, എല്ലാവരും ഹസ്തദാനവും നടത്തി, പ്രസംഗിക്കാൻ മൈക്കും നൽകി, തീവ്രവാദിയുടെ പ്രസംഗം കേട്ട് കയ്യുമടിച്ചിട്ട് പറയുവാ ‘അയാൾ ക്ഷണിക്കപ്പെടാതെ വന്നതാണ്’ എന്ന്..! അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകർ എന്ന് പറയേണ്ടി വരും. ഇവർ നടത്തിയ വിശദീകരമാണ് ഇവരെ കൂടുതൽ തുറന്ന് കാട്ടിയത്. …..
ആ പരിപാടി പാകിസ്ഥാൻ സ്പോൺസർഡ് ആയിരുന്നു എന്നത് മനസ്സിലാക്കാൻ, പരിപാടി നടന്ന ആ നിമിഷം തന്നെ പാകിസ്ഥാൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധിച്ചാൽ മതി. ‘ഇന്ത്യൻ സമൂഹം അഫ്രിദിക്ക് സ്വീകരണം നൽകി’ എന്നായിരുന്നു ആ വാർത്ത. രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണം. മതമൗലിക വാദികൾക്ക് ഒപ്പം ചേർന്ന് പണത്തിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുത്ത ജ്യോതി മൽഹോത്രയെ പോലുള്ള രാജ്യദ്രോഹികളുടെ മലയാളി പതിപ്പ് ആണോ ഇവർ എന്നത് അന്വേഷിക്കുക തന്നെ വേണം….
ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട് അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഈ ക്രിമിനലുകൾ. സുരക്ഷ ഏജൻസികൾ എന്ത് നടപടി എടുക്കുന്നു എന്നതിലുപരി, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ പൊതുസമൂഹത്തിന് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇത്തരം രാജ്യദ്രോഹികളെ തുറന്ന് കാട്ടുകയും, ഒറ്റപ്പെടുത്തുകയും ചെയ്യണം. അത് ലോകത്തിന് മുന്നിൽ തുറന്ന് പറയണം. പൗരന്മാർ എന്ന നിലയിൽ അത് നമ്മുടെ കടമ ആണ് എന്നത് മറക്കരുത്…….



