video
play-sharp-fill

മകള്‍ ഭർതൃവീട്ടില്‍ നിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി 2 കുട്ടികളുമൊത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെ പിതാവ്: ഭർത്താവിൻ്റെ അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി ഉപദ്രവിച്ചിരുന്നു: ജിസ്മോളും മക്കളും മരിക്കുന്നതിന് തലേദിവസം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായി എന്നും പിതാവ്:നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കുടുംബം .

മകള്‍ ഭർതൃവീട്ടില്‍ നിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി 2 കുട്ടികളുമൊത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെ പിതാവ്: ഭർത്താവിൻ്റെ അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി ഉപദ്രവിച്ചിരുന്നു: ജിസ്മോളും മക്കളും മരിക്കുന്നതിന് തലേദിവസം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായി എന്നും പിതാവ്:നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കുടുംബം .

Spread the love

കോട്ടയം : അയർക്കുന്നത്ത് മക്കളുമൊത്ത് അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ജിസ് മോളുടെ കുടുംബം.
മകള്‍ ഭർതൃവീട്ടില്‍ നിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. ഭർത്താവ് മർദിച്ചിരുന്ന വിവരം തന്നോട് പറഞ്ഞിട്ടുണ്ട്. ഭർത്താവിൻ്റെ അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി ഉപദ്രവിച്ചിരുന്നു.

ജിസ്മോളും മക്കളും മരിക്കുന്നതിന് തലേദിവസം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ജിസ്മോളുടെ കുടുംബം പറഞ്ഞു.
അതേസമയം, അമ്മയും മക്കളും മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞാണെന്നാണ് പ്രാഥമിക നിഗമനം.ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. പുറത്തും മുറിവുണ്ട്. രണ്ട് മക്കളുടെയും ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

ഏപ്രില്‍ 15 നാണ് പാലാ സ്വദേശിനി ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പേരൂർ കണ്ണമ്പുരക്കടവില്‍ ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നങ്ങള്‍ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിശേധനയില്‍ ജിസ്മോളുടെ മുറിയില്‍ നിന്നും പൊലീസ് വിഷകുപ്പി കണ്ടെത്തിയിട്ടുണ്ട്. യുവതി നേരത്തെ

കൈമുറിച്ചും ആത്മഹത്യ ശ്രമിച്ചിരുന്നതായും വിവരമുണ്ട്.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോള്‍. അഭിഭാഷകയായ ജിസ്മോള്‍ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.