
ഏറ്റുമാനൂർ: മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ടും അഡ്വക്കേറ്റുമായ ജിസ്മോൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ.
ഏറ്റുമാനൂർ പോലീസാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. നിർണായക തെളിവ് പോലീസ് കണ്ടെത്തിയതായി സൂചന ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജിസ് മോള് ഗാർഹിക പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിലൂടെയാണ് ഗാർഹിക പീഡന വിവരം പുറത്തുവരുന്നത്. ഓഡിയോ സന്ദേശങ്ങള്‍ അടക്കം പോലീസ് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group