
ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്ത്. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയത്. സ്വന്തം പാർട്ടിയില്‍ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ലെന്ന് ജിഷ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം. കാലം എല്ലാത്തിനും മറുപടി നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളർച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്കുന്നവരില് ചിലർ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ നിനക്ക് മനസില്‍ ആയില്ലേ ആരും കൂടെ കാണില്ല എന്ന്……
ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്.
നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവർ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറില്‍ നല്‍കും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും
ബഹുമാനപ്പെട്ട കോടതി വിധി മാനിക്കുന്നു. അവൻ തെറ്റ് ചെയ്തു എങ്കില്‍ കോടതി ശിക്ഷ നല്കട്ടെ. തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ല. അവൻ നിരപരാധി ആണെന്ന് കോടതി പറഞ്ഞാല്‍ തിരിച്ചു വരട്ടെ. എന്നാല്‍ സ്വന്തം പാർട്ടിയില്‍ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല.



