video
play-sharp-fill
തെളിവ് എവിടെ….!  ജിഷയുടെ ആദ്യ ചോദ്യത്തിന് മുന്നില്‍ പതറി ലോക്കല്‍ പൊലീസ്; കൃഷി ഓഫീസറുടെ കള്ളനോട്ട് ബന്ധം അന്വേഷിക്കാന്‍ എടിഎസ് എത്തിയേക്കും

തെളിവ് എവിടെ….! ജിഷയുടെ ആദ്യ ചോദ്യത്തിന് മുന്നില്‍ പതറി ലോക്കല്‍ പൊലീസ്; കൃഷി ഓഫീസറുടെ കള്ളനോട്ട് ബന്ധം അന്വേഷിക്കാന്‍ എടിഎസ് എത്തിയേക്കും

സ്വന്തം ലേഖിക

ആലപ്പുഴ: ഗസറ്റഡ് ഉദ്യോഗസ്ഥയായ എടത്വ കൃഷി ഓഫീസര്‍ എം.ജിഷമോളുടെ കള്ളനോട്ട് നിര്‍മ്മാണ സംഘവുമായുള്ള ബന്ധം കണ്ടെത്താന്‍ എ ടി എസ് ( തീവ്രവാദ വിരുദ്ധ സേന) എത്തിയേക്കുമെന്ന് സൂചന.

ഇവരില്‍ നിന്നും പിടികൂടിയ കള്ളനോട്ടുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ നിര്‍മ്മിച്ചതായിരുന്നു. റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന ഗുണമേന്മ മുദ്രകള്‍ പതിച്ച നോട്ട് ഒറ്റനോട്ടത്തില്‍ ആര്‍ക്കും കള്ളനോട്ടാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് അന്വേഷണം പൊലീസില്‍ നിന്നും എ ടി എസിന് കൈമാറുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ കാരണം. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നോട്ടുകള്‍. റിസര്‍വ് ബാങ്കിനെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവം അറിയിച്ചിട്ടുമുണ്ട്.

നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്.
എടത്വ കൃഷി ഓഫീസര്‍ എം.ജിഷമോള്‍ക്ക് കള്ളനാേട്ടുകള്‍ കൈമാറിയ ആലപ്പുഴ സ്വദേശിയായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.

വ്യാപാരിക്ക് നോട്ടുകള്‍ കൈമാറിയത് ജിഷയാണെന്ന് വ്യക്തമായതോടെ ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ആദ്യം വെട്ടിലായി. ഗസറ്റഡ് റാങ്കിലുള്ള ജിഷ, തെളിവ് എവിടെയെന്നാണ് ആദ്യ ചോദിച്ചത്.

ഒന്നും ചെയ്യാനാവില്ലെന്ന് പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ പതറിയ പൊലീസ് മറ്റ് ചില തെളിവുകള്‍ കാട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

ജിഷ വ്യാപാര സ്ഥാപനത്തിന് കൈമാറിയ നോട്ടുകള്‍ ബാങ്കില്‍ എത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് അന്വേഷണം ജിഷയിലേക്ക് എത്തിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വിഷാദ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലുള്ള ജിഷയെ വിശദമായി ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.