play-sharp-fill
ആളെപ്പറ്റിക്കും അംബാനിക്കച്ചവടം: സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് ആളെ ആകർഷിച്ച ശേഷം ജിയോ നടത്തുന്നത് ശുദ്ധ തട്ടിപ്പ് കച്ചവടം; നെറ്റും കിട്ടില്ല സൗജന്യ കോളും ലഭിക്കില്ല

ആളെപ്പറ്റിക്കും അംബാനിക്കച്ചവടം: സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് ആളെ ആകർഷിച്ച ശേഷം ജിയോ നടത്തുന്നത് ശുദ്ധ തട്ടിപ്പ് കച്ചവടം; നെറ്റും കിട്ടില്ല സൗജന്യ കോളും ലഭിക്കില്ല

സ്വന്തം ലേഖകൻ

കോട്ടയം: ഇന്റർനെറ്റും കോളും അൺലിമിറ്റഡ് സൗജന്യമെന്ന് വാഗ്ദാനം കേട്ട് മെറ്റെല്ലാ സേവന ദാതാക്കളെയും ഉപേക്ഷിച്ച് ജിയോയ്‌ക്കൊപ്പം കൂടിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി. ആളെപ്പറ്റിക്കുന്ന അംബാനിയുടെ കച്ചവട തന്ത്രത്തിലാണ് ഇപ്പോൾ സാധാരണക്കാർപ്പെട്ടിരിക്കുന്നത്. ജിയോയുടെ വാക്ക് വിശ്വസിച്ച് അതിവേഗ ഇന്റർനെറ്റിനായി ഇറങ്ങിപ്പുറപ്പെട്ടവരാണ് പാതി വഴിയിൽ ജിയോ വലിച്ചെറിഞ്ഞിരിക്കുന്നത്.


ജിയോ സൗജന്യ കോൾ സേവനങ്ങൾ നിർത്തുകയാണ് എന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജിയോ മറ്റൊരു രീതിയിൽ ഇന്റർനെറ്റ സേവനവും സൗജന്യമല്ലെന്ന സന്ദേശം നൽകുന്നത്. 149 രൂപയ്ക്ക് ഇന്റർനെറ്റ് ഫോർജി ഓഫർ ചെയതാൽ പ്രതിദിനം 1.5 ജിബി സൗജന്യമാണെന്നാണ ജിയോയുടെ വാഗ്ദാനം. ഈ പരിധി തീർന്നാൽ വേഗം കുറച്ച് ഇന്റർനെറ്റ് ഉപയോഗിക്കാമെനനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വിശ്വസിച്ച് സാധാരണക്കാർ ഒരു മാസത്തേയ്ക്ക് ഈ ഓഫർ ചെയ്യും. ആദ്യത്തെ രണ്ടു ദിവസം ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. മൂന്നാം ദിവസം നെറ്റ് ഓൺ ചെയ്ത് മിനിറ്റുകൾക്കകം നിങ്ങളുടെ മൊബൈൽ ഫോണിൽ സന്ദേശം എത്തും. നിങ്ങളുടെ ദിവസവുമുള്ള സൗജന്യ സേവനത്തിന്റെ പരിധി അവസാനിച്ചിരിക്കുന്നു. സേവനം തുടർന്നും ആസ്വദിക്കണമെങ്കിൽ നിശ്ചിത തുകയ്ക്ക് റീച്ചാർജ് ചെയ്യണമെന്നാവും സന്ദേശം.

ഈ ഓഫറുകൾ 30 രൂപ മുതൽ 110 രൂപ വരെ നീണ്ടു നിൽക്കുന്ന ടോപ്പ് അപ്പ് പാക്കേജുകളുടേതാവും. ജിയോയുടെ വാക്ക് വിശ്വസിച്ച് വീണ്ടും കൂടുതൽ ഇന്റർനെറ്റ് ലഭിക്കാൻ റീച്ചാർജ് ചെയ്യും. ഇത്തരത്തിൽ ഒരു മാസം ഏറ്റവം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റീച്ചാർജ് ചെയ്‌തെങ്കിൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കൂ. സേവനം സൗജന്യമാണെന്ന ജിയോയുടെ വാക്ക് വിശ്വസിക്കുന്ന ഉപഭോക്താക്കൾക്ക് മാസം അധികമായി 300 മുതൽ 500 രൂപ വരെ ചിലവാക്കേണ്ടി വരാറുണ്ട്.

ഇത് കൂടാതെയാണ് കാലാവധി കഴിയും മുൻപ് ഇന്റർനെറ്റ് സേവനവും, സിം കാർഡ് വാലിഡിറ്റിയും തന്നെ റദ്ദ് ചെയ്യുന്ന നടപടിയുമായി ജിയോ രംഗത്ത് എത്തുന്നത്. സിം കാർഡിന്റെ കാലാവധി ദിവസങ്ങളോളം ബാക്കി നിൽക്കുമ്പോഴാണ് കാലാവധി കഴിഞ്ഞതായും വീണ്ടും റീച്ചാർജ് ചെയ്യണമെന്നും, അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കണമെന്ന നിർദേശവുമായി ജിയോ രംഗത്ത് എത്തുന്നത്. ഇതും തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്.

സൗജന്യങ്ങൾ മുഴുവൻ നൽകി ആളുകലെ കെണിയിൽപ്പെടുത്തിയ ശേഷംപുറത്തിറങ്ങാൻ അനുവദിക്കാത്ത തന്ത്രമാണ് ഇപ്പോൾ ജിയോ കാട്ടുന്നത്. ഇത് അക്ഷരാർത്ഥത്തിൽ സാധാരണക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്. ഫോൺ റീച്ചാർജ് ഇനത്തിൽതന്നെ ലക്ഷങ്ങളാണ് പലർക്കും നൽകേണ്ടി വരുന്നത്.