video
play-sharp-fill
കോവിഡ് 19: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തത് എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

കോവിഡ് 19: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തത് എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതി. കൊച്ചിയിൽ മരണത്തിനു കീഴടങ്ങിയയാളുടെ ശരീരം ബന്ധുക്കൾക്കു വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി അത് എന്തുകൊണ്ടെന്ന് എന്നതിന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷിന്റെ ഈ കുറിപ്പിൽ വായിക്കാം. മൃതശരീരം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് താഴെ പറയുന്നു.

 

 

ഡോ. പിഎസ് ജിനേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ……..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച വ്യക്തിക്ക് ആദരാഞ്ജലി…

ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്. വായിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എങ്കിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാം. അല്പം ബുദ്ധിമുട്ടിയാണ് ഇത് എഴുതിയതും. എങ്കിലും പറയാതിരിക്കുന്നതിൽ കാര്യമില്ലല്ലോ…മൃതശരീരം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാത്രം. വളരെ അടുത്ത് ഇടപഴകുമ്പോൾ വളരെയധികം ജാഗ്രത പുലർത്തണം. ശരീര സ്രവങ്ങൾ ശരീരത്തിൽ എത്താതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

മൃതശരീരം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

2. മൃതശരീരം കൈകാര്യം ചെയ്യുന്നവർ പി.പി.ഇ ധരിച്ചിരിക്കണം.

3. വെള്ളം ആഗിരണം ചെയ്യാത്ത ഏപ്രൺ, ഗ്ലൗസ്, എൻ 95 മാസ്‌ക്, വലിയ കണ്ണട എന്നിവ തീർച്ചയായും ധരിച്ചിരിക്കണം.

4. സൂചികൾ തുടങ്ങിയ മൂർച്ചയുള്ള ചികിത്സാ ഉപാധികൾ ശരീരത്തിൽ നിന്നും മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

5. മൃത ശരീരത്തിലുള്ള മുറിവുകൾ 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

 

 

 

6. അതിനുശേഷം ശരീര സ്രവങ്ങൾ പുറത്തുവരാത്ത തരത്തിലുള്ള ഡ്രസ്സിംഗ് നൽകുക.

7. മൂക്കിലൂടെയും വായിലൂടെയും ശരീര ശ്രവങ്ങൾ പുറത്തു വരാത്ത രീതിയിൽ മുൻകരുതൽ സ്വീകരിക്കുക.

8. മൃതശരീരം ലീക്ക് ചെയ്യാത്ത പ്ലാസ്റ്റിക് ബാഗിൽ നീക്കം ചെയ്യുന്നതാവും ഉചിതം. ബാഗ് 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കും.

9. എല്ലാ മെഡിക്കൽ വേസ്റ്റും ഡിസ്‌പോസ് ചെയ്യുമ്പോൾ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്‌മെൻറ് പ്രോട്ടോകോൾ പാലിക്കുക.

10. ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ബെഡും മറ്റും അണുവിമുക്തമാക്കുക.

 

 

 

11. ധരിച്ചിരിക്കുന്ന സുരക്ഷാ ഉപാധികൾ ഊരുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

12. കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

മോർച്ചറിയിൽ

1. മൃതശരീരം കൈകാര്യം ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം.

2. മുകളിൽ പറഞ്ഞതുപോലെ പോലെ തന്നെ പി.പി്.ഇ ഉപയോഗിക്കണം.

3. ശരീരം സൂക്ഷിക്കണമെങ്കിൽ 4 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കുക.

4. മോർച്ചറി, മൃതശരീരം കൊണ്ടുപോകുന്ന ട്രോളി എന്നിവ 1% ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

5. എംബാം ചെയ്യാതിരിക്കുക.

 

 

 

പോസ്റ്റ്‌മോർട്ടം പരിശോധന

1. പരമാവധി ഒഴിവാക്കുക.

രോഗം സ്ഥിരീകരിച്ചവരുടെയും രോഗ സാധ്യത പരിഗണിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെയും പോസ്റ്റ്‌മോർട്ടം പരിശോധന ജർമനി പോലുള്ള രാജ്യങ്ങളിൽ നടത്തുന്നില്ല. രോഗം പകരാനുള്ള സാധ്യത പരിഗണിച്ചാണിത്.

2. അഥവാ ചെയ്യുകയാണെങ്കിൽ വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാർ മാത്രം ചെയ്യുക.

3. പോസ്റ്റ്‌മോർട്ടം പരിശോധന നടക്കുന്ന റൂമിൽ പരമാവധി കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാകാവൂ.

4. പി.പി.ഇ – ശരീരമാസകലം കവർ ചെയ്യുക, ഹെഡ് കവർ ഉപയോഗിക്കുക, ഫേസ് ഷീൽഡ് ഉപയോഗിക്കുക, ഷൂ കവർ ഉപയോഗിക്കുക, N 95 മാസ്‌ക് ഉപയോഗിക്കുക.

5. റൗണ്ട് എൻഡ് കത്രികകൾ മാത്രം ഉപയോഗിക്കുക.

 

 

 

6. മോർച്ചറിയിൽ നെഗറ്റീവ് പ്രഷർ മെയ്‌ന്റെയ്ൻ ചെയ്യുക.

7. Aerosol രൂപപ്പെടാനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ആവശ്യമുള്ളപ്പോൾ സക്ൾഷൻ ഉപയോഗിക്കുക.

8. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കുശേഷം ശരീരം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

9. ഓട്ടോപ്‌സി ടേബിൾ അണുവിമുക്തമാക്കുക.

10. പി.പി.ഇ ഊരുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക.

 

 

മൃതശരീരം കൊണ്ടുപോകുമ്പോൾ….

1. മൃതശരീരം പ്ലാസ്റ്റിക് ബാഗിൽ കൊണ്ടുപോവുകയാണ് ഉചിതം.

2. ശരീരത്തോടൊപ്പം പോകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

3. മൃതദേഹത്തിൽ നിന്നുള്ള സ്രവങ്ങൾ കൈകളിൽ പറ്റാൻ പാടില്ല.

4. പി.പി.ഇ – N 95 മാസ്‌ക്, ഗ്ലൗസ്, ഏപ്രൺ, ഗോഗിൾസ് നിർബന്ധമായും ഉപയോഗിക്കുക.

5. ഇവ ഊരുമ്പോഴും പ്രത്യേക ജാഗ്രത പുലർത്തുക.

6. കൈകൾ കൊണ്ട് ഇവയുടെ പുറത്ത് സ്പർശിക്കാൻ പാടില്ല.

7. കൈകൾ സ്വന്തം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

8. ഗ്ലൗ ഊരിയ ശേഷം കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

9. മൃതശരീരം കൊണ്ടു പോയ വണ്ടിയ്ക്കുൾ ഭാഗം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

 

 

 

 

ശരീരം സംസ്‌കരിക്കുമ്പോൾ…….

1. ശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക.

2. ശരീരത്തിൽ ചുംബിക്കാനോ സ്പർക്കാനോ പാടുള്ളതല്ല.

3. മൃതശരീരം കുളിപ്പിക്കുക, കെട്ടിപ്പിടിക്കുക തുടങ്ങിയ നടപടികൾ ഒഴിവാക്കുക.

4. സംസ്‌കാരത്തിന് ശേഷം പങ്കെടുത്തവരെല്ലാം ശരീരശുദ്ധി വരുത്തണം.

5. ശരീരം പൂർണമായി ദഹിപ്പിച്ച ശേഷം ചാരം കൈകാര്യം ചെയ്യുന്നതിൽ അപകടമില്ല.

6. അത്യാവശ്യം ഉള്ളവർ മാത്രം ചടങ്ങിൽ പങ്കെടുക്കുക. ആൾക്കൂട്ടം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.

7. Cremation / burial ആകാമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പിൽ പറയുന്നത്.

ഈ പോസ്റ്റ് എഴുതണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. വായിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യും