പെൻഷൻകാരെ ബുദ്ധിമുട്ടിക്കരുത്: കോട്ടയം ജില്ലാ ട്രഷറിയിലെ ഹാൾ അടച്ചു കെട്ടിയത് അസൗകര്യം സൃഷ്ടിക്കുന്നു
കോട്ടയം :ഒന്നാം തീയതി ജി
ല്ലാ ട്രഷറിയിൽ പെൻഷൻ വാ ങ്ങാനെത്തിയവർ ബുദ്ധിമുട്ടി. ജില്ലാ ട്രഷറിയിലെ ഹാൾ അടച്ചു കെട്ടിയതാണു പെൻഷൻ വാങ്ങാനെത്തിയവർക്കു കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയത്.
ഒരു ഘട്ടത്തിൽ ട്രഷറിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ തന്നെ ഇടപാടുകാർ പാടുപെട്ടു. കൗണ്ടറിന് മുൻ : പിൽ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെയും ട്രഷറിയി ലെ ഒരു ഉദ്യോഗസ്ഥന്റെയും ഇരിപ്പിടം.
വയോജനങ്ങൾ കൂടുതലായി എത്തുന്ന ട്രഷറിയിലെ പുതിയ പരിഷ്കാരം വലിയ അസൗകര്യമാണെന്നു പെൻ
ഷൻ വാങ്ങാനെത്തിയവർ പറ ഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനായാണ് (ഡിഡി ഓഫീസ്) ഹാൾ അടച്ചുകെട്ടിയത്. 4 ജില്ലകളിലായി 6 ജില്ലാ ട്രഷ റികൾ കോട്ടയം ഡിഡിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
. 6 ജില്ലാ ട്രഷറികളുടെ കാര്യങ്ങൾ നോക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഓഫിസ് മാറ്റേണ്ടി വരുന്നതെന്ന് ട്രഷറി അധികൃതർ അറിയിച്ചു. മാസ ത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ തിരക്ക് ഉണ്ടാകുന്നുള്ളു എന്നും ഇടപാടുകാരുടെ ആശങ്കകൾ പരിഹരിക്കുമെന്നും പറഞ്ഞു.