play-sharp-fill
മന്ത്രിമാരെ പോലും കടത്തിവെട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ വിദേശത്തേക്ക് പറന്നത് 23 തവണ; നവീന്‍ ബാബുവിനെ പരസ്യമായി താറടിച്ചത് സിപിഎമ്മിന്റെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതിന്റെ വിരോധം; ആ പകയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

മന്ത്രിമാരെ പോലും കടത്തിവെട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ വിദേശത്തേക്ക് പറന്നത് 23 തവണ; നവീന്‍ ബാബുവിനെ പരസ്യമായി താറടിച്ചത് സിപിഎമ്മിന്റെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതിന്റെ വിരോധം; ആ പകയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ജില്ലയിലെ സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയതിന്റെ പകയെന്ന് വിവരം.

പി.പി ദിവ്യ അടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന ബിനാമി ബിസിനസുകളെക്കുറിച്ച്‌ എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പെട്രോള്‍ പമ്പിന്റെ അനുമതി കൊടുക്കുന്നതിന്റെ ഭാഗമായി ഉടമകളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചടക്കം എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സിപിഎമ്മിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതിന്റെ പകയിലാണ് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ത്തി പി പി ദിവ്യ യാത്രയയപ്പ് വേദിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ചെങ്ങളായി പഞ്ചായത്തിലെ വിവാദ പെട്രോള്‍ പമ്പിനായി നടത്തിയ നീക്കങ്ങളും ദൂരൂഹത ഉയര്‍ത്തുന്നതാണ്. വളവില്‍ പെട്രോള്‍ പമ്പ് നിര്‍മ്മിക്കുന്നതിലെ തടസ്സങ്ങള്‍ എഡിഎം ചൂണ്ടിക്കാട്ടിയതും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. തൊട്ടടുത്ത് നാടുകാണി എന്നൊരു സ്ഥലത്ത് രണ്ടു പെട്രോള്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസിഎല്‍ എന്ന കമ്പനിക്കാണ് ഇതില്‍ ഒരു പമ്പിന്റെ ഉടമസ്ഥാവകാശം. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ്.
കണ്ണൂര്‍ ജയിലിന് സമീപമാണ് ആദ്യം പെട്രോള്‍ പമ്പ് തുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് കെപിസിസിഎല്‍ വളവില്‍ സ്ഥാപിച്ചത്. അങ്ങനെയൊരു വളവില്‍ പെട്രോള്‍ പമ്പ് അനുവദിക്കാന്‍ പാടുള്ളതല്ല. ഇതിന് മുമ്പുള്ള എഡിഎം ചട്ടക്രമങ്ങള്‍ പാലിക്കാതെ അനുവദിച്ചതാണ്.

എം വി ഗോവിന്ദന്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം ടി വി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സമാനമായ രീതിയില്‍ ചെങ്ങളായിയിലും പമ്പ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിന്റെ പേരിലുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ ആരോപണങ്ങള്‍ ഉന്നയിച്ചതും.

പി പി ദിവ്യയും കണ്ണൂരിലെ സിപിഎം നേതാക്കളും ഉള്‍പ്പെട്ട ബിനാമി ഇടപാടുകളും വ്യക്തമായി തിരിച്ചറിഞ്ഞ എഡിഎമ്മിനെതിരെ പകയോടെയാണ് കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഇതിന് പുറമെ നവീന്‍ ബാബുവിനെതിരെ പരാതിക്കാരന്‍ പ്രശാന്ത് ടി വി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. ആ പരാതിയുടെ അവസാന ഭാഗത്ത് എഡിഎമ്മിന്റെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

നല്‍കിയില്ലെങ്കില്‍ ഈ ജന്മത്തില്‍ അനുമതി നല്‍കില്ലെന്നും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും ജോലികളിലും തടസം സൃഷ്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ 98,500 രൂപ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ വച്ച്‌ നല്‍കിയെന്നുമാണ് പരാതിക്കാരനായ പ്രശാന്ത് ടി വി പറയുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ നടത്തിയ വിദേശയാത്രകളും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകളെക്കാള്‍ കൂടുതല്‍ തവണയാണ് പി പി ദിവ്യ ഇക്കാലയളവില്‍ വിദേശ യാത്രകള്‍ നടത്തിയത്. ഇതിന്റെ ചിത്രങ്ങളടക്കം പി പി ദിവ്യ തന്നെ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. പി പി ദിവ്യയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ് ഈ വിവരം പങ്കുവച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 23 തവണ വിദേശത്ത് പോയിട്ടുണ്ട്.

ഇത്രയും തവണ വിദേശ യാത്ര ചെയ്യാനുള്ള ചെലവ് വഹിക്കാനുള്ള തുക എങ്ങനെ പി പി ദിവ്യയ്ക്ക് ലഭിച്ചു എന്നതടക്കം ചോദ്യങ്ങളുയരുന്നുണ്ട്. ഇതൊക്കെ സ്വകാര്യ ചെലവുതന്നെയാണ്. എന്നാല്‍ ഇത്രയും വിദേശയാത്രകള്‍ നടത്താനുള്ള പണത്തിന്റെ ഉറവിടം എന്താണെന്ന് സംശയം ഉയരുന്നുണ്ട്.

അതുപോലെ തന്നെ ടിടികെ ദേവസ്വത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ചെങ്ങളായി പഞ്ചായത്തിന്റെ പരിധിലുള്ള ഭൂസ്വത്തുക്കളുടെ വിവരങ്ങളടക്കം ലഭിച്ചിട്ടുണ്ട്. കാഞ്ഞിരങ്ങാട് ദേവസ്വം ഊരാളര്‍ കുറുമാത്തൂരില്ലത്ത് നാരായണന്‍ നമ്ബൂതിരിപ്പാട് മുതല്‍ അമ്പത് ആള്‍. കൂടാതെ ഈറ്റിശ്ശേരി എടത്തില്‍ ആയോദ്ധ്യ രാമന്‍ കമ്മാള്‍ എന്നി പേരുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമി ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഭൂമികള്‍ തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞരങ്ങാട് ദേവസ്വത്തിന്റെ പേരിലുള്ളതാണ്. ടിടികെ ദേവസ്വത്തിന്റെ കീഴില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണുള്ളത്.

ഈ ഭൂമികള്‍ അനധികൃത ഖനനമടക്കം നടക്കുന്നുണ്ട്. ഈ ഭൂമിയെല്ലാം കൈവശ അവകാശവും നടത്തിപ്പുമെല്ലാം നിയന്ത്രിക്കുന്നത് ടിടികെ ദേവസ്വമാണ്. ഈ ഭൂമികള്‍ കേന്ദ്രീകരിച്ചുള്ള ബിനാമി ഇടപാടുകളുടെ വിവരങ്ങളും എഡിഎം അറിഞ്ഞിരുന്നു. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനൊപ്പം സിപിഎം ജില്ലയില്‍ നടത്തുന്ന ബിനാമി ഇടപാടുകളിലും അന്വേഷണം നടത്തിയാലെ യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്താനാകു.

്അതേ സമയം കേസില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 29ലേക്ക് മാറ്റി വെച്ചിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

‘രണ്ട് ദിവസത്തിനകം കാണാം എന്ന് പറഞ്ഞത് ഭീഷണിയാണ്. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ ദിവ്യയ്ക്ക് എന്താണ് അധികാരം. ദിവ്യ പങ്കെടുത്തത് പൊതുപരിപാടി അല്ല. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. കളക്ടര്‍ക്ക് പരിപാടിയില്‍ റോള്‍ ഇല്ല. യാത്രയയപ്പ് ചടങ്ങ് സ്വകാര്യ പരിപാടിയാണ്. കളക്ടറോട് ദിവ്യ എഡി എമ്മിനെതിരെ പരാതി രാവിലെ തന്നെ പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു’, പ്രോസിക്യൂഷന്‍ വാദിച്ചു.

ഗംഗാധരന്റെ പരാതി ഒന്നുമില്ലെന്നും പണം നല്‍കിയില്ലെന്ന് ഗംഗാധരന്‍ മാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ‘എന്തിനാണ് വിജിലന്‍സും ഇന്റലിജന്‍സും. എല്ലാവരും കൂടി ഉദ്യോഗസ്ഥര്‍ക്കെതിരെ മൈക്ക് കെട്ടി പറഞ്ഞാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും’, പ്രോസിക്യൂഷന്‍ ചോദിച്ചു.

സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത പ്രയാസമാണുണ്ടായതെന്നും സംഭവത്തിന് ശേഷവും അദ്ദേഹത്തെ താറടിച്ച്‌ കാണിക്കുന്നുവെന്നും കുടുംബവും വാദിച്ചു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പേര് വ്യത്യസ്തമാണ്. ഒപ്പും വ്യാജമാണ്. മരണത്തിന് ശേഷം തയ്യാറാക്കിയ പരാതിയാണിത്. പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്ന് തന്നെ വിജിലന്‍സിനോട് പറയണമായിരുന്നു. ചാനലുകാരെ വിളിച്ചു വരുത്തി പറയാന്‍ പാടില്ലായിരുന്നു’, കുടുംബം വാദിച്ചു.

പെട്രോള്‍ പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ ഉള്ള വിഷയമല്ലെന്നും പിന്നെ എന്തിനാണ് വിളിച്ചതെന്നും കുടുംബം ചോദിക്കുന്നു. പ്രശാന്തനും ദിവ്യയും തമ്മില്‍ ദുരൂഹമായ ബന്ധമുണ്ട്. ദിവ്യ വരുമ്പോള്‍ അദ്ദേഹം സന്തോഷവാന്‍ ആയിരുന്നെന്നും പിന്നീടാണ് മുഖം മാറിയതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

‘മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണിത്. ആരോപണത്തിന് പിന്നില്‍ വൈരാഗ്യമാണ്. നിയമവിരുദ്ധമായ അനുമതി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. കൈക്കൂലി വാങ്ങിച്ചതിന് ഉറപ്പില്ലെന്ന് പറയുന്നു. ഉറപ്പില്ലാത്ത കാര്യത്തിനാണ് പൊതുമധ്യത്തില്‍ അവഹേളിച്ചത്. എ ഡി എമ്മിനെ അപമാനിക്കാനാണ് ഉപഹാരം നല്‍കാതെ ഇറങ്ങി പോയത്. പരിപാടി കഴിഞ്ഞ ഉടനെ ആത്മഹത്യ ചെയ്യുമെന്ന് അവരും വിചാരിച്ചു കാണില്ല. പക്ഷെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ വെച്ച്‌ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ദിവ്യയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ അവസ്ഥയല്ല നോക്കേണ്ടത് . നവീന്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് നോക്കേണ്ടത്’, നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചിരുന്നു.