
കോട്ടയം: യു.ഡി.എഫിനോട് കൂടുതല്‍ ചേര്‍ച്ചയുള്ള എന്നാല്‍ എല്‍.ഡി.എഫിനെയും വരിച്ചിട്ടുള്ള അയര്‍ക്കുന്നത്തെ വനിതകളുടെ പോരാട്ടത്തില്‍ ആവേശം മുറുകുന്നു.
യു.ഡി.എഫിനായി ഗ്രേസി കരിമ്പന്നൂര്‍, എല്‍.ഡി.എഫിനായി ജിലു ജോണ്‍, എന്‍.ഡി.എയ്‌ക്കായി രമ്യ കിഷോര്‍ എന്നിവരാണ് മത്സരിക്കുന്നത്.
അയര്‍ക്കുന്നം, വിജയപുരം,മണര്‍കാട് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുവേ അനുകൂലമാകുന്നതാണു പതിവ്. നിലവില്‍, അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകള്‍ യു.ഡി.എഫും മണര്‍കാട് എല്‍.ഡി.എഫുമാണു ഭരിക്കുന്നത്.
കൂടുതല്‍ തവണയും യു.ഡി.എഫിനൊപ്പം നിന്ന ഡിവിഷനാണ് അയര്‍ക്കുന്നം. എല്‍.ഡി.എഫിനെ പിന്തുണച്ച ചരിത്രവുമുണ്ട്. കോണ്‍ഗ്രസിനു ശക്‌തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ സി.പി.എമ്മിനൊപ്പം കേരളാ കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ 301 വോട്ടിനു തോല്‍പ്പിച്ചാണ് കോണ്‍ഗ്രസിലെ റെജി എം. ഫിലിപ്പോസ് വിജയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ എല്‍.ഡി.എഫ്. സ്വതന്ത്ര പരീരക്ഷണം നടത്തുന്ന ഡിവിഷനാണ് അയര്‍ക്കുന്നം. കേരളാ കോണ്‍ഗ്രസ് -എമ്മിനു നല്‍കിയ ഡിവിഷനില്‍ പൊതു സ്വതന്തനെ മത്സരിപ്പിക്കണമെന്നു സി.പി.എമ്മും സി.പി.ഐയും നിര്‍ദേശിക്കുകയായിരുന്നു.. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് കണ്ടെത്തിയ പൊതു സ്വതന്ത്രയായ ജിലു ജോണിനെ മത്സരിപ്പിക്കുകയായിരുന്നു.



