
കോട്ടയം: കോട്ടയം ജില്ലാ ജയിലിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് 6 മാസം . പരാതികൾ ഏറിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ. സെപ്റ്റിക്ക് ടാങ്ക് മാലിന്യം ഒഴുകുന്നത് ജയിലിന്റെ പിന്നിലുള്ള
പൊതുവഴിയിലേക്കാണ്. ഇതിനടുത്താണ് വിജിലൻസ് ഓഫീസും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും .
ഇവരെല്ലാം പരാതി പറഞ്ഞിട്ടും സെപ്റ്റിക്ക് ടാങ്ക് നന്നാക്കാൻ ജയിൽ അധികൃതർ തയാറായിട്ടില്ല.
പൊതു വഴിയിലൂടെ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകിയിട്ട് നടപടി സ്വീകരിക്കേണ്ട നഗരസഭയ്ക്കും മിണ്ടാട്ടമില്ല. മൂക്കുപൊത്തിപ്പിടിച്ചാണ് ഇതു വഴി ആളുകൾ യാത്ര ചെയ്യുന്നത്. വാഹനങ്ങളിൽ പോകുന്നവരും നാറ്റം സഹിക്കാതെ മൂക്കുപൊത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
6 മാസമായി മാലിന്യം വഴിയിലേക്ക് ഒഴുകിയിട്ട് ബന്ധപ്പെട്ട നഗരസഭാ അധികൃതർ അറിഞ്ഞില്ല എന്നല്ല. അറിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.
കോട്ടയം നഗരമധ്യത്തിലാണ് ഈ നാറ്റകേസ് ആതും ജില്ലാ കളക്ടറേറ്റിന്റെ മൂക്കിന് താഴെ.
കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഓഫീസുകൾക്ക് സമീപം ഇത്തരമൊരു സംഭവ മുണ്ടായിട്ട് പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ നാണക്കേട് തന്നെയാണ്.



