
പാലാ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനില്‍ 20ന് ഏകദിന ഓണം ഖാദിമേള നടത്തും.
രാവിലെ 10.30ന് മീനച്ചില്‍ തഹസീല്‍ദാർ ലിറ്റി മോള്‍ തോമസ് മേള ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ
ക്രഡിറ്റ് സൗകര്യവും ലഭിക്കും. ഖാദി ഷർട്ട്, മുണ്ടുകള്‍,കൊട്ടാടി തോർത്ത്, ജൂട്ട് സില്‍ക്ക് സാരി, കുപ്പടം സാരി, കോട്ടണ്‍ സാരി, ചുരിദാർ സെറ്റുകള്‍, ബെഡ് ഷീറ്റ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളായ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ നല്‍കും. വൈകുന്നേരം 5ന് മേള സമാപിക്കും.