ജില്ലാ ബഡ്സ് കലാമേള സമാപിച്ചു: മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു..

Spread the love

.
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ബഡ്സ് കലാമേള സമാപിച്ചു. മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.. സംസ്ഥാന പ്രോഗ്രാം മാനേജർ അരുൺ പി.ആർ മുഖ്യപ്രഭാഷണം നടത്തി.

ജില്ല മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു ജെ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ ഷൈനി സന്തോഷ്. വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ശശി, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ കുമാരി,
കോട്ടയം നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ്. നളിനി ബാലൻ, ജ്യോതി മോൾ പി.ജി, ഷിജി ആരിഫ്, സിന്ധു രമേശ്, ദിവ്യ ബൈജു, അശ്വതി ടി.ആർ, പ്രകാശ് ബി.നായർ എന്നിവർ പ്രസംഗിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി അവർക്കു നല്കുന്ന തൊഴിൽ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളാണ് ബഡ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group