
” ഒരു മാസത്തിനിടെ ഞങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാം; രാഷട്രീയ മുതലെടുപ്പിനായി ആര്‍എസ്‌എസ് ശ്രമിക്കുന്നുണ്ട്; പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുത്….! വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തിലങ്കേരി
സ്വന്തം ലേഖിക
കണ്ണൂര്‍: വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി.
ഒരു മാസത്തിനിടെ ഞങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേല്‍കെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആര്‍എസ്‌എസ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി തുടര്‍ന്ന് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും. പി ജയരാജനെ ഇറക്കി വിവാദം ഒതുക്കാന്‍ സിപിഎം തയ്യാറെടുക്കുമ്പോള്‍ പാര്‍ട്ടിക്കായി ജയിലില്‍ പോയ തന്നെ കരിവാരിത്തേക്കുന്നു എന്ന പ്രതിരോധവുമായിട്ടാണ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരി രംഗത്തെത്തിയത്.
സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നും തള്ളിപ്പറഞ്ഞാലും പാര്‍ട്ടിക്കൊപ്പമെന്നുമാണ് ആകാശും സംഘവും പറയുന്നത്. ഇതിന് പിന്നാലെയാണ്, ഒരു മാസത്തിനിടെ ഞങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്.
രാഷട്രീയ മുതലെടുപ്പിനായി ആര്‍എസ്‌എസ് ശ്രമിക്കുന്നുണ്ട്, പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്‍റെ കൂട്ടാളിയിട്ട പോസ്റ്റില്‍ പറയുന്നു. 20 മിനിറ്റിന് ശേഷം ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.