ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി കുടുംബത്തെ വാഹനമിടിച്ചു; 4 വയസുകാരി മരിച്ചു

Spread the love

സ്വന്തം ലേഖിക

റിയാദ്: ജിദ്ദ നഗരത്തിലെ റിഹേലി ഡിസ്ട്രിക്ടില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി കുടുംബത്തെ വാഹനമിടിച്ചു.
നാലുവയസുകാരി തല്‍ക്ഷണം മരിച്ചു. പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്കും പരിക്കുകളുണ്ട്. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസിറ്റ് വിസയില്‍ സഊദിയില്‍ എത്തിയതായിരുന്നു നാല് വയസുകാരി ഉള്‍പെടെയുള്ള കുടുബം.
മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.