
കൊച്ചി: കേരളത്തിന്റെ മകൾ നിധി അമ്മക്ക് അരികിലെത്തി. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്ന കുഞ്ഞിനെ ഒടുവില്‍ മാതാപിതാക്കള്‍ക്ക് കൈമാറി. ഇനി ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ ‘നിധി’യെ നെഞ്ചോടു ചേര്‍ത്തു. കുഞ്ഞിനെ കൈമാറുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) പ്രതിനിധികള്‍ സാക്ഷികളായി.
എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ.എസ്. സിനിയുടെ നേതൃത്വത്തിലുള്ള സംഘം ജാര്‍ഖണ്ഡിലെ ലോഹര്‍ദഗായിലെത്തി അവിടുത്തെ ശിശുക്ഷേമ സമിതിക്കാണ് കുഞ്ഞിനെ കൈമാറിയത്. അവിടത്തെ സിഡബ്ല്യുസി അംഗം സുനിതകുമാരിയാണ് ‘നിധി’യെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.
പൊലീസ് അന്വേഷണം ഉള്‍പ്പെടെയുണ്ടായതിനാല്‍ ഭയത്തോടെയാണു രക്ഷിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതെങ്കിലും കുഞ്ഞിനെ തിരികെക്കിട്ടിയതോടെ ആശങ്ക സന്തോഷമായി. അച്ഛനമ്മമാര്‍ കുഞ്ഞിനെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസി അധികൃതര്‍ തുടരന്വേഷണം നടത്തുമെന്ന് കെ.എസ്. സിനി പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group