ജ്വല്ലറി ഉടമയും തൊഴിലാളികളും പള്ളിയിൽ പോയ തക്കം നോക്കി മോഷണം; പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളും കവർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ജ്വല്ലറി ഉടമ പള്ളിയിൽ പോയ തക്കം നോക്കി പട്ടാപ്പകല്‍ നഗരത്തിലെ ജ്വല്ലറിയില്‍ മോഷണം. കള്ളന്‍ കവര്‍ന്നത് 11 ലക്ഷം രൂപയുടെ സ്വര്‍ണം. കടയുടമയും തൊഴിലാളികളും പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം.

പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളുമാണ് നഷ്ടമായത്. കോഴിക്കോട് കമ്മത്ത് ലൈനിലെ കെപികെ. ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഉടമ കട പൂട്ടി പളളിയില്‍ പോയി തിരികെയെത്തിയപ്പോള്‍ കട തുറന്ന് കിടക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോഴാണ് കടയിലുണ്ടായിരുന്ന 11 ലക്ഷം രൂപയും വില്‍പനയ്ക്കായി പ്രദര്‍ശിപ്പിച്ചിരുന്ന മൂന്ന് നെക് ലേസുകളും നഷ്ടപ്പെട്ടെന്നറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നില്ല. താക്കോലുപയോഗിച്ച്‌ തുറന്ന് അകത്ത് കയറിയതായാണ് സംശയം. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും നഷ്ടമായിട്ടുണ്ട്. മോഷ്ടാവെന്ന് കരുതപ്പെടുന്ന ആളുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വിരടയാള വിദഗ്ധരെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.