ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുറന്ന് മോഷണം; രണ്ടുപേര്‍ അറസ്റ്റിൽ

Spread the love

കായംകുളം: ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ.

video
play-sharp-fill

തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗശാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.

കായംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയെന്നാണ് കേസ്. ഒരാള്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. കായംകുളം സ്വദേശി നൗശാദ് നിരവധി മോഷണക്കേസിലും പ്രതിയാണ്.

ജയിലില്‍ വച്ച്‌ കണ്ണനുമായി പരിചയപ്പെട്ട ശേഷം ഇരുവരും ചേർന്ന് മോഷണം പ്ലാന്‍ ചെയ്യുകയായിരുന്നു. പരോളില്‍ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് പറയുന്നു.

പ്രതികളെ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.