സ്വര്‍ണ്ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറിപ്പിടിച്ചു; മോശമായി സംസാരിച്ചു; ജ്വല്ലറി ഉടമ പിടിയില്‍

Spread the love

കൊച്ചി: സ്വര്‍ണ്ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയില്‍.

എറണാകുളം നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ജ്വല്ലറിയില്‍ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യില്‍ കയറിപ്പിടിച്ച്‌ അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ കോതമംഗലം പൊലീസ് ഇൻസ്പെക്ടര്‍ പി.ടി ബിജോയി, സബ് ഇൻസ്പെക്ടര്‍മാരായ ആല്‍ബിൻ സണ്ണി, പി.വി എല്‍ദോസ് , എ.എസ്.ഐ കെ.എം സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാൻഡ് ചെയ്തു.