play-sharp-fill
തഖിയുദ്ദീനായി കാലത്തിന്റെ പ്രതികാരമോ? ; ജെറ്റ് എയര്‍വേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ ചര്‍ച്ചയാകുന്നത് മലയാളിയായ തഖിയുദ്ദീന്‍ വാഹിദില്‍ ; ജെറ്റ് എയര്‍വെയ്സും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരത്തിന്റെ രക്തസാക്ഷി തഖിയുദ്ദീന്‍ ; ഫോബ്‌സിലെ അതിസമ്പന്ന പട്ടികയില്‍ ഇടംപിടിച്ച നരേഷ് ഗോയലിന് കാലം കരുതിവെച്ച അധപതനം

തഖിയുദ്ദീനായി കാലത്തിന്റെ പ്രതികാരമോ? ; ജെറ്റ് എയര്‍വേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ ചര്‍ച്ചയാകുന്നത് മലയാളിയായ തഖിയുദ്ദീന്‍ വാഹിദില്‍ ; ജെറ്റ് എയര്‍വെയ്സും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരത്തിന്റെ രക്തസാക്ഷി തഖിയുദ്ദീന്‍ ; ഫോബ്‌സിലെ അതിസമ്പന്ന പട്ടികയില്‍ ഇടംപിടിച്ച നരേഷ് ഗോയലിന് കാലം കരുതിവെച്ച അധപതനം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഫോബ്‌സിലെ അതിസമ്ബന്ന പട്ടികയില്‍ ഇടംപിടിച്ചയാള്‍ ലോണ്‍ തട്ടിപ്പില്‍ അഴിക്കുള്ളില്‍ കിടന്നത് കാലങ്ങളോളമാണ്. ജെറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയലാണ് ഈ ബിസിനസുകാരന്‍. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ പോലും കോടതിയില്‍ തൊഴുകൈയോടെ നിന്നു പ്രാര്‍ഥിക്കേണ്ടി വന്നു ഗോയലിന്. എതിരാളികളെ നിഷ്‌ക്കരുണം കൈകാര്യം ചെയ്താണ് ഗോയല്‍ ബിസിനസ് വളര്‍ത്തിയത്. ഇങ്ങനെ ബിസിനസു വളര്‍ത്താനുള്ള വ്യഗ്രഥയില്‍ ഒരു മലയാളിയുടെ വിമാന കമ്ബനിയും ഗോയല്‍ മനപ്പൂര്‍വ്വം അടച്ചുപൂട്ടിച്ചു. ഇതിനായി ആ കമ്ബനിയുടെ തലവനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയായിരുന്നു ചെയ്തത്. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചത് മലയാളിയായ തഖിയുദ്ദീവന്‍ വാഹിദിന്റെ കൊലപാതമായിരുന്നു.

കാലം മാറിവന്നപ്പോള്‍ നരേഷ് ഗോയല്‍ എല്ലാ തകര്‍ന്നിരിക്കയാണ്. സ്വന്തം വിമാന കമ്ബനി പൂട്ടിക്കെട്ടി കടം തീര്‍ക്കണമെന്ന ഉത്തരവാണ് സുപ്രംകോടതിയില്‍ നിന്നും എത്തിയത്. ചീഫ ജസറ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രംകോടതി ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. പാപ്പരായ ജെറ്റ് എയര്‍വേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കടത്തില്‍ അകപ്പെട്ട കമ്ബനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ആസ്തികള്‍ കണ്ടുകെട്ടി കടം വീട്ടാന്‍ നടപടി സ്വീകരിക്കുന്ന പ്രക്രിയയാണ് ലിക്വിഡേഷന്‍. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെറ്റ് എയര്‍വേസിനെ ജലന്‍ -കാള്‍റോക്ക് കണ്‍സോര്‍ട്യത്തിന് (ജെ.കെ.സി) കൈമാറാനുള്ള നാഷനല്‍ കമ്ബനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.എ.ടി) അനുമതി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. എന്‍.സി.എല്‍.എ.ടിയുടെയും ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും പ്രവര്‍ത്തനങ്ങളെ കോടതി വാക്കാല്‍ വിമര്‍ശിച്ചു.

കടം തിരിച്ചടക്കുന്നില്ലെന്നും കമ്ബനി കൈമാറ്റമടക്കം പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടെന്നും കാണിച്ച്‌ എസ്.ബി.ഐയും പഞ്ചാബ് നാഷനല്‍ ബാങ്കുമുള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി ജെ.കെ.സി ബാങ്കുകളിലേക്ക് 4,783 കോടിയാണ് തിരിച്ചടക്കേണ്ടിയിരുന്നത്. എന്നാല്‍, ആദ്യ ഗഡുവായ 350 കോടി തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും എന്‍.സി.എല്‍.എ.ടി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍, ഇതിനകം കണ്‍സോര്‍ട്യം നിക്ഷേപിച്ച 200 കോടി കണ്ടുകെട്ടാനും ലിക്വിഡേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിക്കാനും കോടതി എന്‍.സി.എല്‍.എ.ടിയോട് നിര്‍ദേശിച്ചു.

2019 ഏപ്രിലിലാണ് കടം മൂലം ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയത്. രണ്ടുവര്‍ഷത്തിനു ശേഷം പ്രവാസി ഇന്ത്യക്കാരനായ മുരാരി ജലാനും കാള്‍റോക്ക് കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡ് എന്ന കമ്ബനിയും സംയുക്തമായി ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ രംഗത്തെത്തി. തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിരീക്ഷണ സമിതി രൂപവത്കരിച്ചെങ്കിലും നിയമപരവും സാമ്ബത്തികവുമായ കാലതാമസമുണ്ടായി. മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക പാദത്തിലേതടക്കം സാമ്ബത്തിക ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ കാലതാമസം നേരിടുന്നതായി മേയില്‍ ജെറ്റ് ഓഹരിയുടമകളെ അറിയിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി അക്ഷരാര്‍ഥത്തില്‍ സ്തബ്ദരാക്കിയത് ജെറ്റ് എയര്‍വേസിന്റെ 1.43 ലക്ഷം റീടെയ്ല്‍ ഓഹരിയുടമകളെയാണ്. പലരും ജെറ്റ് എയര്‍വേസ് തിരിച്ചുവരുന്നത് പ്രതീക്ഷിച്ചും നല്ല കാലം മുന്നില്‍ ക്കണ്ടും ഓഹരി വാങ്ങിയവരായിരുന്നു. കോടതി വിധി വന്നതോടെ ജെറ്റ് എയര്‍വേസിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു. അഞ്ച് ശതമാനം ഇടിഞ്ഞ് 34.04 രൂപ വിലയില്‍ വാങ്ങാനാളില്ലാതെയായിരുന്നു നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരി വിപണനം അവസാനിച്ചത്. കമ്ബനിയുടെ ഓഹരികളില്‍ 19.29 ശതമാനം ചെറുകിട നിക്ഷേപകര്‍ കൈവശം വെക്കുന്നുവെന്നാണ് സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക്.

ഇന്ത്യയുടേയും ഇന്ത്യയ്ക്ക് പുറത്തേയും ആകാശാതിര്‍ത്തികളെ വിസ്മയം കൊള്ളിച്ച ജെറ്റ് എയര്‍വെയ്സിന്റെ ഈ മേധാവി മുംബൈയില്‍ ജയിലില്‍ കിടന്നത് കാലങ്ങളോളമാണ് കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പുകേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഭാര്യയുടെ രോഗത്തിന്റെ പേരിലാണ് ഗോയലിന് ജാമ്യം ലഭിച്ചത്.

പഞ്ചാബിലെ സന്‍ഗ്രൂരില്‍ ജനിച്ച നരേഷ് ഗോയല്‍ ഇല്ലായ്മയുടെ ബാല്യം മറികടന്നാണ് ഉയരങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്തത്. ആഭരണവ്യാപാരിയായ അച്ഛന്‍, നരേഷിന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. അനാഥത്വത്തിന്റേയും ക്ലേശങ്ങളുടേയും കൗമാരം. കടം കയറി വീട് ലേലത്തില്‍ നഷ്ടമായി. പഠിക്കാന്‍ മിടുക്കനായ നരേഷ് ആരുടെയൊക്കെയോ ഔദാര്യം കൊണ്ട് കോളജില്‍ ചേര്‍ന്നു. പട്യാല ബിക്രം കോളജില്‍ നിന്ന് ലഭിച്ച ബികോം ബിരുദവുമായി മുംബൈയിലെത്തിയ നരേഷ് 1967 ല്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്ക് കയറി. ലെബനീസ് ട്രാവല്‍സിലായിരുന്നു തുടക്കം. ഗള്‍ഫിന്റെ വസന്തം വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

വിദേശ എയര്‍ലൈനുകളുമായി ബന്ധപ്പെടാനും കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും നരേഷ് മുന്നിട്ടിറങ്ങി. രണ്ടു കൊല്ലം കഴിഞ്ഞ് ഇന്ത്യയില്‍ ഇറാഖി എയര്‍വെയ്സിന്റെ പി.ആര്‍.ഒയായി മാറി. ജോര്‍ദാനിയന്‍ എയര്‍ലൈനുമായും മിഡില്‍ ഈസ്റ്റ് എര്‍ലൈനുമായൊക്കെ ബിസിനസ് ബന്ധങ്ങളുണ്ടാക്കി, ട്രാവല്‍രംഗത്ത് കുതിച്ചുകയറ്റം നടത്തി. 1974 ലാണ് സ്വന്തമായ എയര്‍ലൈന്‍ എന്ന സ്വപ്നം പൂവണിയുന്നത്. അതാണ് ജെറ്റ് എയര്‍വെയ്സ്. വളരെ വേഗം ഇന്ത്യയ്ക്കകത്തും പുറത്തും ജെറ്റ് എയര്‍വെയ്സ് യശസ്സ് നേടി. തുടര്‍ന്ന് രണ്ടു പതിറ്റാണ്ടോളം സ്വകാര്യ വ്യോമയാനമേഖലയില്‍ ജെറ്റ് എയര്‍വെയ്സ് ഉയരങ്ങളിലെത്തി.

ഇതിനിടെ, നാലു വര്‍ഷം മുമ്ബ് ജെറ്റ് എയര്‍ പതനത്തിലേക്ക് കൂപ്പ് കുത്തി. സാമ്ബത്തിക പ്രതിസന്ധിയില്‍ കമ്ബനി മുങ്ങിത്താണു. ധനകാര്യസ്ഥാപനങ്ങള്‍ അദ്ദേഹത്തോട് കാരുണ്യം കാട്ടിയില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലാരംഭിച്ചത് 2020 ല്‍. കഴിഞ്ഞ വര്‍ഷം നരേഷ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോള്‍ ജെറ്റ് എയര്‍വേസിന്റെ അധ്യായം അവസാനിപ്പിച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവുമിട്ടു.

നരേഷിന്റെ കഥയ്ക്ക് ഇനി മറ്റൊരു നറേഷന്‍ കൂടിയുണ്ട്. കാലത്തിന്റെ കണക്ക് ചോദിക്കലാണോ ഇതെന്നറിയില്ല. 1995 ല്‍, ഒരു പക്ഷേ തന്റെ പ്രതിയോഗിയായി മുംബൈയില്‍ ഉയര്‍ന്നു വരികയായിരുന്ന ഒരു മലയാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നരേഷിന്റെ പേരും കേട്ടിരുന്നു. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ, തിരുവനന്തപുരം വര്‍ക്കല സ്വദേശി മുഹമ്മദ് തഖിയുദ്ദീനെ പട്ടാപ്പകല്‍ മുംബൈ നഗരമധ്യത്തില്‍ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി ദാവൂദ് ഇബ്രാഹിമിന്റെ അനുചരന്മാരാണെന്നായിരുന്നു കേസ്. ഛോട്ടാ രാജന്റെ സഹായത്തോടെ തഖിയുദ്ദീനെ വക വരുത്തിയതിനു പിന്നില്‍ ട്രാവല്‍ ബിസിനസിലെ കുടിപ്പകയായിരുന്നു കാരണം. ജെറ്റ് എയര്‍വെയ്സും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരത്തിന്റെ രക്തസാക്ഷിയാണ് തഖിയുദ്ദീന്‍ എന്ന് അക്കാലത്ത് പരസ്യമാക്കപ്പെട്ടിരുന്നു.

വര്‍ക്കല കടപ്പുറത്ത് മീന്‍ പെറുക്കി നടന്ന സാധാരണക്കാരന്റെ മക്കള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ എയര്‍ലൈന്‍ സര്‍വീസിനു തുടക്കമിടുകയും മുംബൈയിലെ അസൂയാലുക്കളും അസഹിഷ്ണുക്കളുമായ മുതലാളിമാരുടെയും നേതാക്കളുടേയും മാഫിയ ആ എയര്‍ലൈനിന്റെ അധിപനെ വെടിവെച്ചിട്ട് കമ്ബനിയെ പാപ്പരാക്കുകയും ചെയത കറുത്ത അധ്യായങ്ങള്‍ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ് കഴുകന്മാരുടെ വിരുന്ന് എന്ന പേരില്‍ ചേര്‍ത്തല സ്വദേശിയും അറിയപ്പെടുന്ന ജേണലിസ്റ്റുമായ ജോസി ജോസഫ് എഴുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

2010 ല്‍ ഏറ്റവും നല്ല പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പ്രേംഭാട്ടിയ പുരസ്‌കാരം, ഗോയങ്ക ഫൗണ്ടേഷന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ജോസി ജോസഫിന്റെ ഈ പുസ്തകത്തിനെതിരെ, ബിസിനസ് ലോകത്ത് കത്തി നില്‍ക്കുന്ന നരേഷ് ഗോയല്‍ കേസ് കൊടുത്തു. ഗ്രന്ഥകാരന്‍ ജോസി ജോസഫിനും പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിനുമെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസാണ് നരേഷ് ഗോയല്‍ ഫയല്‍ ചെയ്തത്. ജോസി ജോസഫ് തന്റെ നിലപാടില്‍ ധീരമായി ഉറച്ചു നിന്നു.

അദ്ദേഹം മൊഴി കൊടുത്തത് ഇങ്ങനെ: തഖിയുദ്ദീന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ജെറ്റ് എയര്‍വെയ്സിന്റെയും അതിന്റെ മേധാവിയുടേയും പേര് ചൂണ്ടിക്കാട്ടിയത്. ഏത് ആരോപണവും ഏത് കേസും ഞാന്‍ നേരിടും. സത്യത്തിന്റെ പക്ഷത്താണ് ഞാന്‍. എന്റേത് ധര്‍മയുദ്ധമാണ്. ജോസി ജോസഫിനെതിരായ കേസ് തള്ളിപ്പോയി. അതേസമയം തഖിയുദ്ദീന്‍ വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് കാര്യമായി മുന്നോട്ടുപോവുകയോ അപ്പീല്‍ നടപടിയുണ്ടാവുകയോ ചെയ്തില്ല. ഉത്തരേന്ത്യന്‍ ലോബിയുടേയും സഹായത്തോടെ നടത്തിയ കൊലപാതകമായിരുന്നു അത്.

1995 നവംബര്‍ 13 ന് മുംബൈയിലെ വസതിയില്‍ നിന്ന് തന്റെ പുതിയ ബെന്‍സ് കാറില്‍ സ്വന്തം ഓഫീസിലേക്ക് പോകുന്നതിനിടെ അധോലോക ഗുണ്ടകള്‍ നടുറോഡില്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ സാരഥി തഖിയുദ്ദീന്‍ വാഹിദിന്റെയും പിന്നീട് അനിശ്ചിതത്വത്തിന്റെ നീര്‍ച്ചുഴിയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും കഥയാണ് എട്ടു വര്‍ഷത്തെ നിരന്തരമായ പഠനത്തിനു ശേഷം ജോസി ജോസഫ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത്.

2001 ല്‍ തഖിയുദ്ദീന്റെ ഇളയ സഹോദരന്‍ ഫൈസല്‍ എ. വാഹിദ് എന്റര്‍്രൈപസിംഗ് എന്ന വാക്കിന്റെ ഉടല്‍രൂപമായ മിടുമിടുക്കന്‍ സൗദിയില്‍ വന്നപ്പോള്‍ അദ്ദേഹവുമായി ഞാന്‍ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ കൊടുത്തിരുന്നു. സൗദിയിലെ ഒരു ബിസിനസ് പ്രമുഖന്‍ ഈസ്റ്റ് വെസ്റ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ ഫൈസലിന് സഹായവാഗ്ദാനം നല്‍കിയതായും കേട്ടിരുന്നു. നിര്‍ഭാഗ്യമാകാം, പിന്നീട് ഏതോ സാങ്കേതികതയില്‍ കുരുങ്ങി ആ പ്ലാന്‍ തകര്‍ന്നു.

മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്ബര്‍ 596/95, ഓരോ മാസവും അധോലോക കൊലപാതകങ്ങളെക്കുറിച്ച്‌ മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്യുന്ന ഡസന്‍ കണക്കിനു കേസുകളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേ ഒരു വ്യത്യാസം ഇവിടെ കൊല്ലപ്പെട്ടത് രാജ്യത്തെ ഒരു വലിയ എയര്‍ലൈന്‍സിന്റെ ഉടമയാണ് എന്നതുമാത്രമായിരുന്നു.

കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് മുംബൈ പൊലീസ് തഖിയുദ്ദീന്‍ വാഹിദിനു മുന്നറിയിപ്പു നല്‍കിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജന്‍ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജന്‍ ഗ്രൂപ്പിന്റെ ചനലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പൊലീസിന്റെ കൈവശം അവര്‍ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്ന പ്രമുഖരുടെ പട്ടികയും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ആദ്യമുള്ള പേര് തഖിയുദ്ദീന്റേതായിരുന്നു1990 കളിലെ ഒരു പഴയ ഡയറിയില്‍നിന്ന് ഈ വിവരം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്തു കാട്ടിയത് ജോസി ജോസഫ് എഴുതുന്നു.