video
play-sharp-fill

Saturday, May 17, 2025
HomeCrimeലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ച സംഭവം; കോട്ടയം സ്വദേശി ഉൾപ്പെടെ...

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ച സംഭവം; കോട്ടയം സ്വദേശി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ; കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി:ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വാകത്താനം സ്വദേശിനിയായ വീട്ടമ്മയെ ഫോൺ വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട്‌ സ്വദേശി നിഷാന്ത്, കോട്ടയം സ്വദേശി അനുക്കുട്ടൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വകത്താനം സ്വദേശിനി ജെസ്സിമോൾ ദേവസ്യയുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്.

ജെസ്സിമോളുടെ മൊബൈൽ നമ്പർ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ട്രെയിനിലും ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ഒരു നടപടിപോലുമുണ്ടായിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി.

ഇത്തിത്താനം കുരിട്ടിമലയിൽ തയ്യൽസ്ഥാപനം നടത്തുന്നത് ഇവർ.
ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ.

ഒരുദിവസം 200 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും മോശമായിട്ടാണ് സംസാരം.

ജില്ലാ പോലീസ് മേധാവിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments