‘മനുഷ്യൻ’ എന്ന നിലയില്‍ അറിയപ്പെടാൻ മതം ഉപേക്ഷിച്ചു; കൃഷ്ണഭക്തിയുടെ പേരില്‍ എന്നും വിവാദം; ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച്‌ വൈറലായ സോഷ്യല്‍മീഡിയ താരം ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു

Spread the love

തൃശൂർ: ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച്‌ വൈറലായ സോഷ്യല്‍മീഡിയ താരം ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു.

video
play-sharp-fill

ജസ്ന തന്നെയാണ് തന്റെ ആത്മഹത്യാ ശ്രമത്തെ തുറിച്ച്‌ വെളിപ്പെടുത്തിയത്.
കൈഞരമ്പ് മുറിച്ചാണ് താരം ജീവനൊടുക്കാൻ ശ്രമിച്ചത്.
സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ജസ്നയുടെ കൈയില്‍ നിന്നും ചോരയൊലിക്കുന്നത് വ്യക്തമാണ്. ആളുകള്‍ എന്തിനാണ് തന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് ജസ്‌ന ചോദിക്കുന്നു.

കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ കഴിഞ്ഞ ദിവസം ഗുരുവായൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജസ്ന ജീവനൊടുക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറേ നടയിലാണ് ഇക്കുറി ജസ്ന റീല്‍സ് ചിത്രീകരിച്ചത്. മുൻപും ജസ്ന ക്ഷേത്ര പരിസരത്ത് റീല്‍സ് എടുത്തിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്.