video
play-sharp-fill

ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ച്‌ വീണ്ടും ജസ്നയുടെ ഫോട്ടോഷൂട്ട്;  വ്യാപക വിമർശനം

ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ച്‌ വീണ്ടും ജസ്നയുടെ ഫോട്ടോഷൂട്ട്; വ്യാപക വിമർശനം

Spread the love

ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തി ജസ്ന. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും ജസ്ന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ഫോട്ടോയ്ക്ക് വ്യാപക വിമർശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയംഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ ദിവസങ്ങള്‍ക്ക് മുമ്ബാണ് പൊലീസ് കേസെടുത്തത്. ഗുരുവായൂർ കിഴക്കേനടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതിന് എല്ലാം പിന്നാലെയാണ് പുതിയ വിവാദം.

വിശ്വാസം അത് മനസ്സില്‍ സൂക്ഷിക്കുക ആളുകളെ കാണിക്കാൻ ഉള്ളതല്ല, ഒരിക്കലും ഒരു ദൈവത്തിനും ഉമ്മ കൊടുക്കാറില്ല…. സ്‌നേഹം.. ഇഷ്ടം… ഭക്തി ഒക്കെ കൈ കൂട്ടി നമസ്‌കരിക്കും- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലില്‍ വച്ച്‌ കേക്ക് മുറിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. യുവതിക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

മതപരമായ ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും അല്ലാതെ നടപ്പന്തലില്‍ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി അന്ന് വ്യക്തമാക്കിയതാണ്. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്‌ളോഗർമാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയതാണ്.

 

കൃഷ്ണ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. മുമ്ബ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ണന്റെ ചിത്രം സമ്മാനിച്ചിരുന്നു. അതോടെ ഏറെ പ്രശസ്തയായി. അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്ന ഗുരുവായൂരപ്പൻ ചിത്രങ്ങള്‍ വരയ്ക്കുന്നത്.