video
play-sharp-fill
ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ

പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ഒൻപതു പൊലീസുകാരും ഗൈഡുമാണു സംഘത്തിലുള്ളത്. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്‌ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്.