ജെസ്ന എങ്ങോട്ടു പോയി….? രണ്ട് ലക്ഷം മൊബൈല്‍ നമ്പറുകള്‍ അരിച്ചുപെറുക്കി; അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു; കാണാതായ ദിവസം 16 വട്ടം വിളിച്ച ആണ്‍സുഹൃത്തിനെയും പൊക്കി; ഒടുവിൽ ആറ് വര്‍ഷത്തെ അന്വേഷണത്തിനൊടുവിൽ സി.ബി.ഐയും തോറ്റുമടങ്ങുമ്പോള്‍…..!

Spread the love

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായി ആറു വര്‍ഷം കഴിയുമ്പോള്‍ സി.ബി.ഐയും തോറ്റുമടങ്ങുകയാണ്.

video
play-sharp-fill

ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി അന്വേഷണം അവസാനിപ്പിച്ച്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പോലീസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പിഴവുകളാണ് അന്വേഷണത്തില്‍ വിലങ്ങുതടിയായത്.

ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സി.ബി.ഐ ഇനാം പ്രഖ്യാപിച്ചിട്ടും ഒരു വിവരവും കണ്ടെത്താനായില്ല.
2018 മാര്‍ച്ച്‌ 22 നാണ് ജെസ്നയെ കാണാതായത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച്‌ ഒരു വിവരവും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല.

ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്ബോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ പോലീസ് ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി.

ജെസ്നയെയും സുഹൃത്തിനെയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച്‌ പോലീസ് സംഘം പലതവണ ബംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.