ജസ്ല മുതൽ ശ്രീലക്ഷ്മി അറയ്ക്കൽ വരെ ..! മാലാ പാർവ്വതിയുടെ മകന്റെ അശ്ലീല സന്ദേശങ്ങൾ കിട്ടിയവരെല്ലാം സ്‌ക്രീൻഷോട്ടുമായി സോഷ്യൽ മീഡിയയിൽ ; അനന്തകൃഷ്ണൻ അശ്ലീല സന്ദേശങ്ങൾ അയക്കാത്ത പെണ്ണുങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയമായി മാറിയിരിക്കുകയാണ് മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ.
സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റായ സീമ വിനിതിനയച്ച അശ്‌ളീല സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ചൂണ്ടിക്കാണിച്ച് സീമ വിനീത് രംഗത്ത് വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് നടന്ന സംഭവം സ്‌ക്രീൻ ഷോർട്ട് സംഹിതം പുറത്ത് വിടുകയായിരുന്നു.
താൻ ട്രാൻസ് വുമണാണെന്നും തനിക്കും അഭിമാനം ഉണ്ടെന്നും സീമ പോസ്റ്റിൽ പറഞ്ഞിരുന്നു. സ്ത്രീ സംഘടനയിൽ അംഗമായി ഇരുന്ന് കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തിയുടെ മകനാണ് ഇ മെസ്സേജുകൾ അയച്ചിരിക്കുന്നതെന്നും സീമ വിമർശിച്ചിരുന്നു. സീമയുടെ പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തു.
ഇതോടെ ബിഗ്‌ബോസ് താരം ജെസ്ലാ മാടശ്ശേരിക്കും,രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ലസിതാ പാലക്കലിനും,ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനും അന്തകൃഷ്ണൻ മെസേജ് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്നത്.
അതേസമയം അനന്തകൃഷ്ണൻ പലർക്കും ഇത്തരത്തിലുള്ള അശ്‌ളീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം. സീമ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പെൺകുട്ടികളാണ് അനന്തകൃഷ്ണൻ മെസേജ് അയച്ചെന്നും പറഞ്ഞ് കമന്റിട്ടിരിക്കുന്നത്. അനന്തകൃഷ്ണൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികളുണ്ടോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.