
കോട്ടയം: കോട്ടയം കാണക്കാരി സ്വദേശിയായ സാം കെ. ജോര്‍ജ്(59) രണ്ടാംഭാര്യയായ ജെസി സാം(50)നെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്.
ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയത് ദിവസങ്ങളോളം ആസൂത്രണം ചെയ്താണെന്നും കുടുംബ പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സാം വെളിപ്പെടുത്തി. ഒരു വീട്ടില്‍ ആണ് കഴിയുന്നത് എങ്കിലും ജെസ്സി സാമും ഭര്‍ത്താവ് സാം കെ ജോര്‍ജും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല.
ഭാര്യ വീടിന്റെ താഴത്തെ നിലയിലും ഭര്‍ത്താവ് മുകളിലെ നിലയിലും ആണ് താമസിച്ചിരുന്നത്. സാമിന് പരസ്ത്രീ ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് പലതവണ ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു സ്ത്രീയുമായി സാം കെ ജോര്‍ജ് വീട്ടിലെത്തിയത് ജെസ്സി ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സാം കെ ജോര്‍ജിന്റെ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി സാം നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഭാര്യയായ ജെസി വീട്ടില്‍ ഉള്ളപ്പോള്‍ ഇയാള്‍ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിര്‍ത്തു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇടുക്കി ഉടുമ്ബന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകള്‍നിലയിലാണ് താമസിച്ചിരുന്നത്.
മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.
പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
കിടപ്പുമുറിയില്‍ വച്ച് ജെസിയെ മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടന്നു. അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 26 ന് ആണ് കാണക്കാരിയിലെ വീട്ടില്‍ വച്ചാണ് ജെസ്സിയെ സാം കൊന്നത്. ആദ്യം മുഖത്ത് കുരുമുളക് സ്‌പ്രേ തളിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ആയിരുന്നു. ഇതിനുശേഷം മൃതദേഹം കാറില്‍ കയറ്റി തൊടുപുഴക്ക് അടുത്ത് ചെപ്പുകുളം ചക്കുരംമാണ്ടി പ്രദേശത്ത് കൊണ്ടുതള്ളി.
കൊലപാതകം നടക്കുന്നതിന് 10 ദിവസം മുമ്ബ് പ്രതി ഈ സ്ഥലത്ത് എത്തി മൃതദേഹം മറവ് ചെയ്യാനുള്ള സാധ്യതകള്‍ ഉറപ്പാക്കിയിരുന്നു. മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഇയാളുടെ സുഹൃത്തായ വിദേശ വനിതയ്‌ക്കൊപ്പമാണ് മൈസൂരിലേക്ക് കടന്നത്. അവിടെനിന്നാണ് പോലീസ് സാം കെ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.
എംജി സര്‍വകലാശാലയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് സാം കെ ജോര്‍ജ്. വീടിന്റെ പരിസരത്തുള്ള നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ജെസിക്കും സാമിനും ഉണ്ടായിരുന്നില്ല.