ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകടത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാശ്മീർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.രക്ഷപ്രവർത്തനം തുടരുന്നു.

അപകടത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരേസ് താഴ്‌വരയ്‌ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് സംഭവ സമയം ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവർക്കായി സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.

സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററിൽ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.