video
play-sharp-fill

ഇതാ എത്തിപ്പോയി…! അതിശയ കാഴ്ചകളുമായി ജെമിനി സർക്കസ് കോട്ടയത്ത്; ദിവസവും മൂന്നു ഷോകൾ ; ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങി ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങൾ

ഇതാ എത്തിപ്പോയി…! അതിശയ കാഴ്ചകളുമായി ജെമിനി സർക്കസ് കോട്ടയത്ത്; ദിവസവും മൂന്നു ഷോകൾ ; ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങി ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സാഹസികതയുടെ
അതിശയ കാഴ്ചകളുമായി കോട്ടയം നഗരവാസികള്‍ക്ക് ആവേശം പകര്‍ന്ന് ജെമിനി സര്‍ക്കസിനു തുടക്കമായി. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയിലാണ് സര്‍ക്കസ് അരങ്ങേറുന്നത്.

ദിവസവും ഉച്ചകഴിഞ്ഞ് ഒന്ന്, നാല്, വൈകുന്നേരം ഏഴ് മണിക്ക് എന്നിങ്ങനെ മൂന്നു ഷോകളാണുള്ളത്. 300, 200, 150, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ .
ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങിയ ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങളും പുതുമകളുമായാണ് സര്‍ക്കസ് അരങ്ങിലെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മഹാമാരി തീര്‍ത്ത മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷണാണ് സര്‍ക്കസ് കോട്ടയത്തിന്‍റെ മണ്ണിലെത്തുന്നത്. ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ സർക്കസ് കലാകാരന്മാർക്ക് ഇനി അതിജീവനത്തിന്റെ നാളുകളാണ്.

വരുമാനം നിലച്ചതിനെ തുടർന്ന് സർക്കസ് കലാകാരൻമാർ കൂടാരം വിട്ട് മറ്റുജോലികൾക്ക് പോയിരുന്നു. കൂടുതൽ ഇളവുകൾ ലഭിച്ചതോടെയാണ് സർക്കസ് തമ്പുകളിൽ കളിചിരികൾ ഉയർന്നത്. മറ്റുജോലികൾക്ക് പോയവർ തിരിച്ചുവന്നു. വിസ്മയ പ്രകടനങ്ങളിലെ പുതുമയാണ് ജെമിനിയുടെ പ്രത്യേകത.