video
play-sharp-fill

ജല്ലിക്കെട്ട് : 32 പേർക്ക് പരുക്ക് നാലു പേരുടെ നില ഗുരുതരം

ജല്ലിക്കെട്ട് : 32 പേർക്ക് പരുക്ക് നാലു പേരുടെ നില ഗുരുതരം

Spread the love

 

സ്വന്തം ലേഖകൻ

മധുര: പൊങ്കലിന്റെ ഭാഗമായി തമിഴ്നാട്ടിലെ മധുരയിൽ നടന്ന ജല്ലിക്കെട്ടിനിടെ 32 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. മധുരയിലെ ആവണിയാപുരത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആവണിയാപുരത്ത് മാട്ടുപ്പൊങ്കൽ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്. ഇക്കുറി 700 കാളകളും മത്സരാർത്ഥികളുമാണ് ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. അതേസമയം തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകനായ എ. കെ കണ്ണൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഹർജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group