
ചെന്നൈ: തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലില്‍ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോള്‍ തൊഴിലില്ലെങ്കില്‍ ജെല്ലിക്കെട്ട് എന്നാണ് അയല്‍ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്.
തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികള്‍ക്ക് ജെല്ലിക്കെട്ടില്‍ പങ്കെടുത്ത് വിജയിച്ചാല്‍ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരില്‍ ജെല്ലിക്കെട്ടില്‍ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നാടൻ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരില്‍ 2 കോടി രൂപ ചെലവില്‍ ഒരു അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.



