രാവിലെ കാണുന്നത് ഈ രണ്ട് ജീവികളെയാണെങ്കിൽ രക്ഷപ്പെട്ടു: നല്ല കാലം വരുന്നതിന്റെ സൂചനയാണത്. ഐശ്വര്യവും സമ്പത്തും വന്നുചേരും.

Spread the love

കോട്ടയം: ദൈവാനുഗ്രഹം ലഭിക്കുന്നതിന് ഓരോ മതത്തില്‍ പെട്ടവർക്കും പലതരം ആചാരങ്ങള്‍ അനുഷ്‌ഠിക്കാറുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും ഒപ്പം പ്രത്യേകം പൂജകളും എല്ലാം ഇത്തരത്തില്‍ ഓരോ ആഴ്‌ചയിലും നടത്തുന്നവരുണ്ട്.

ഇവപോസിറ്റീവായി ചിന്തിപ്പിക്കാനും ജീവിതം അത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കും എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ലക്ഷണ ശാസ്‌ത്രമനുസരിച്ച്‌ ചില ജീവികളെ വീട്ടില്‍ കാണുകയാണെങ്കില്‍ അത് നല്ലകാലം വരുന്നതിന്റെയും ദൈവാധീനം ഉണ്ടെന്ന് തെളിയിക്കുന്നതിന്റെയും സൂചനയാണ് എന്നാണ് ആചാര്യന്മാർ പറയുന്നത്.

വീടിന്റെ കിഴക്ക്, അല്ലെങ്കില്‍ വടക്ക് ദിക്കിലായി അതിരാവിലെ നാം ഉണർന്നയുടൻ പാമ്പിനെ കണ്ടാല്‍ മഹാഭാഗ്യം വരുന്നതായാണ് ജ്യോതിഷാചാര്യന്മാർ പറയുന്നത്. ഇതുവരെയുള്ള പ്രയാസങ്ങളെല്ലാം മാറി ജീവിതം മെച്ചപ്പെടുന്നു എന്ന സൂചനയാണ് നാഗം അഥവാ പാമ്പിനെ കണ്ടാല്‍ ഉണ്ടാകുക. രാവിലെ വിളക്ക് തെളിയിക്കുന്ന സമയത്താണ് ഇതെങ്കില്‍ കൂടുതല്‍ ഐശ്വര്യമാണ് ഉണ്ടാകുക എന്നും ആചാര്യന്മാർ സൂചിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ഭാഗ്യം കൊണ്ടുവരും എന്ന് കരുതുന്ന മറ്റൊരു ജീവിയാണ് ഉപ്പൻ അഥവാ ചെമ്പോത്ത്. പ്രാണികളെയും മറ്റും ഭക്ഷിക്കാനായി നമ്മുടെ വീടിന്റെ പരിസരത്ത് മിക്കവാറും വരാറുള്ള ഉപ്പൻ കാഴ്‌ചയില്‍ കൗതുകം ഉണർത്തില്ലെങ്കിലും ഉപ്പൻ

പുലർച്ചെ വിളക്ക് കൊളുത്തുന്ന സമയത്തോ, നാമം ജപിക്കുന്ന സമയത്തോ വന്നുചേരുന്നത് കഷ്‌ടകാലം അവസാനിച്ച്‌ ഈശ്വരന്റെ അനുഗ്രഹവും യശസ്സും ലഭിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. ഈ ജീവികള്‍ ജീവിതത്തിന് പോസിറ്റീവ് മാറ്റം കൊണ്ടുവരുമെന്നാണ് ജ്യോതിഷശാസ്‌ത്രത്തില്‍ സൂചനകള്‍