
സര്‍ക്കാര്‍ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ജനുവരി 24ന് പണിമുടക്കും
സ്വന്തം ലേഖകന്‍
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ജനുവരി 24ന് പണിമുടക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ജനറല്‍ സെക്രട്ടറി ആമീര്‍ കോഡൂര്‍, ട്രഷറര്‍ നാസര്‍ നങ്ങാരത്ത് എന്നിവര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ നീതി നിഷേധത്തിലൂടെയാണ് സിവില്‍ സര്‍വീസ് മേഖല കടന്നു പോകുന്നതെന്നും പണിമുടക്കല്ലാതെ മറ്റു വഴികളില്ലെന്നും ഇവര്‍ പറഞ്ഞു.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടര വര്‍ഷം കഴിയുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു രൂപയുടെ പോലും സാമ്പത്തിക ആനുകൂല്യം ലഭിച്ചിട്ടില്ല. വിലക്കയറ്റത്തിനനുസരിച്ച് ലഭിക്കേണ്ട ക്ഷാമബത്ത കുടിശികയാണ്. ലീവ് സറണ്ടര്‍ കിട്ടാക്കനിയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഏറ്റെടുക്കാത്ത ഏക സംസ്ഥാനമാണ് കേരളം. ശമ്പള വര്‍ധനയുടെ പേരില്‍ ജീവനക്കാരെ വഞ്ചിച്ചു. പണിമുടക്കിന് ആധാരമായി നേതാക്കള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.