കോട്ടയം : തദ്ദേശ പൊതു സർവ്വീസിനെയും, സർവ്വീസിലെ ജീവനക്കാരെയും ഗുരുതമായി ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ച് കേരള ലോക്കൽ സെൽഫ് ഗവൺമെൻ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ നടത്തുന്ന തദ്ദേശ ജീവന സംരക്ഷണ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി.
തല തിരിഞ്ഞ പരിഷ്കാരങ്ങളിലൂടെയും, ഫണ്ടുകൾ കവർന്നെടുക്കുന്നതിലൂടെയും, ഫണ്ടുകൾ സമയ ബദ്ധിതമായി അനുവദിക്കാത്തതിലൂടെയും സർക്കാർ തദ്ദേശസ്ഥാപനങ്ങളെ തകർക്കുകയാണന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ഫെൻ അലക്സ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ എൽ ഇ ഒ സംസ്ഥാന പ്രസിഡൻ്റ് നൈറ്റോ ബേബി അരീക്കൻ, ജനറൽ സെക്രട്ടറി ജോൺ കെ സ്റ്റീഫൻ, ജില്ലാ സെക്രട്ടറി രഞ്ജിത്ത്, വി എം അബ്ദുള്ള, കെ എൽ ജി എസ് എ സംസ്ഥാന സെക്രട്ടറി തങ്കം, കെ എൽ ഇ ഒ സംസ്ഥാന വൈസ് പ്രസിഡന്റ് വി ആർ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഈ മാസം 12 ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര 23 ന് തിരുവനന്തപുരത്ത് അവസാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group