നീന്തൽ പഠിക്കൂ ജീവൻ രക്ഷിക്കൂ… ജലദുരന്തങ്ങൾക്ക് പരിഹാരമായി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു ; 5 വയസുകാരൻ അഷ്‌ടമുടിക്കായൽ കീഴടക്കിയത് 2.5 കിലോമീറ്റർ ദൂരം
സ്വന്തം ലേഖകൻ
കൊല്ലം :കേരളത്തിൽ വർദ്ധിച്ചു വരുന്ന ജലദുരന്തങ്ങൾക്ക് പരിഹാരമായി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി ഇന്നലെ (7/7/24) ഞായറാഴ്ച വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു.
കോട്ടയം കേന്ദ്രത്തിലെ നീന്തൽ പഠനം പൂർത്തിയാക്കിയ 5 വയസ് മുതൽ 60 വരെയുള്ള 35 പേർ പങ്കെടുത്തു. ജലസമൃദ്ധമായ കൊല്ലം ജില്ലയിലെ കായലിലും കൊല്ലം ബീച്ചിൽ കടലിലും സ്വിമ്മിംഗ് പൂളിലും ട്രെയിനിങ് നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം പുലിമുട്ട് കടലിലും ഡിഫോർട്ട് റിസോർട്ട് സിമ്മിങ് സ്വിമ്മിംഗ് പൂളിലും നടന്ന വാട്ടർ റെസ്ക്യൂ, ദുരന്ത നിവാരണ പരിശീലനത്തിന് ശേഷം സർട്ടിഫിക്കറ്റ് വിതരണം നടത്തി. കായൽ കീഴടക്കിയ കുട്ടികൾക്ക് ബെസ്റ്റ് സ്വിമ്മർ അവാർഡ് നൽകി.
കായൽ മുറിച്ചു നീന്തിക്കയറിയ മാസ്മരിക പ്രകടനം കാണികൾക്ക് അത്ഭുതകാഴ്ചയായി.അക്കാഡമിയിലെ സൂപ്പർ കിഡ്‌സ് കാറ്റഗറിയിലുള്ള (സ്പെഷ്യൽ സ്കൂളിലെ രണ്ടു കുട്ടികൾ ) ലിയോണിസ് മാഞ്ഞൂരാനും (5),ദയ മേരി അജി (8)യുമാണ് താരങ്ങൾ.
അഷ്ടമുടിക്കായലിൽ കടവൂർ കരയിൽ നിന്ന് മറുകരയായ ഉളിയകോവിൽ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം കനത്ത സുരക്ഷാ മുൻകരുതലോടെയാണ് നീന്തിയത്.കയാക്ക് വള്ളങ്ങളിലും മോട്ടോർബോട്ടിലും ലൈഫ് ബോയുമായി രണ്ടു പേർഅനുഗമിച്ചു.
കേരളത്തിൽ ജലസുരക്ഷയ്ക്കായി വിദ്യാലയങ്ങളിൽ സമ്പൂർണ്ണ ജലസാക്ഷരതാ പദ്ധതി നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമിയുടെ ഗ്രാൻഡ് മാസ്റ്ററും കേരളാ സ്റ്റേറ്റ് റെസ്ക്യൂ ടീം ലീഡറുമായ അബ്ദുൽ കലാം ആസാദ് നേതൃത്വം നൽകി. വിവിധ റെസ്ക്യൂ ട്രെയിനിങ് സെക്ഷനുകൾ ചീഫ് ഇൻസ്ട്രക്ടറും സാഹസിക നീന്തൽ താരവുമായ ഗിന്നസ് റെനോൾഡ് ബേബി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും കേരളാ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് റെസ്ക്യൂ ഡൈവിങ് ട്രൈനറുമായ ബിജു, ചീഫ് സ്വിമ്മിംഗ് ട്രൈനറും മുങ്ങൽ വിദഗ്ധനുമായ ഉമ്മർ റഫീഖ് തുടങ്ങിയ വിദഗ്ദ്ധർ പ്രായോഗിക പരിശീലനം നൽകി.