
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളാണ് ജീരകവും മഞ്ഞള്‍. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്.
ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസമേകാന്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. അതിനാല്‍ ജീരാ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ജീരാ മഞ്ഞള്‍ വെള്ളത്തില്‍ അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ കുടിക്കുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ജീരക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.