തുടരെത്തുടരെ അപകടങ്ങൾ ;ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരിക്ക് വിലക്ക്;നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ

Spread the love

ഇടുക്കി: ഇടുക്കിയിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ.

പൊലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പു വരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി.