കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം :പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.പുനലൂരിലെ വട്ടമൺ റബർ തോട്ടത്തിലാണ് സംഭവം. വെഞ്ചേമ്പ് സ്വദേശി ഷാജഹാനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.ജീപ്പ് ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു.

വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.രാവിലെ പത്തുമണിയോടെയാണ് ഷാജഹാന്റെ മൃതദേഹം ജീപ്പിനുള്ളിൽ കണ്ടത്. വട്ടമൺ റബ്ബർ തോട്ടത്തിലൂടെ പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിൽ അസ്വാഭാവിക ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.