നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് 10 പേർക്ക് പരിക്ക് ; തോട്ടം തൊഴിലാളികളാണ് അപകടത്തിപ്പെട്ടത്

Spread the love

ഇടുക്കി : നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. തോട്ടംതൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

തമിഴ്‌നാട്ടിൽ നിന്ന് ഏലത്തോട്ടത്തിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

സന്യാസിഓടയ്ക്ക് സമീപം തെക്കേ കുരിശുമലയിലേക്ക് പോയ വാഹനം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ജീപ്പ് റോഡിൽ തലകീഴായി മറിയുകയായിരുന്നു, തമിഴ്‌നാട്ടിലെ ഉത്തമ പാളയം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.