മുണ്ടക്കയം സി.ഐയുടെ ജീപ്പ് പെരുമഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; എസ്.ഐ അടക്കമുള്ളവർക്ക് പരിക്ക്; എസ്ഐ അടക്കം നാല് പേർ ആശുപത്രിയിൽ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: മുണ്ടക്കയം സി.ഐയുടെ ജീപ്പ് കെ കെ റോഡിൽ പത്തൊമ്പതാം മൈലിന് സമീപം റോഡിൽ വട്ടം മറിഞ്ഞു. എസ്.ഐ റ്റി ഡി മനോജ് കുമാർ അടക്കമുള്ളവർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ​ഗ്രേഡ് എസ് ഐ ജോർജ് കുട്ടി, മുണ്ടക്കയം സ്റ്റേഷനിലെ ഡ്രൈവർ ഷെഫിഖ്, സി പി ഒ അജിത്ത് എന്നിവർക്ക് പരിക്കേറ്റു.

പരിക്കേറ്റ നാല് പേരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ചങ്ങനാശ്ശേരിയിൽ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ക്ലാസ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോ​ഗസ്ഥർ. മഴയത്ത് വാഹനം റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.