video
play-sharp-fill

ജീപ്പ് പ്രേമികൾക്ക് സന്തോഷ വാർത്ത :   ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തി

ജീപ്പ് പ്രേമികൾക്ക് സന്തോഷ വാർത്ത : ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തി

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ:ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് വിപണിയിലെത്തി. റെനഗേഡിന്റെ ഡീസൽ പതിപ്പുകളേക്കാൾ 120 കിലോഗ്രാം അധികഭാരം മാത്രമേ ഈ പതിപ്പിനുള്ളൂ. ജനുവരിയിൽ ഈ മോഡലിന്റെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓഫ് റോഡ് ശേഷിയിലും ഓൺറോഡ് പെർഫോമൻസിലും വാഹനപ്രേമികളുടെ മനംകവരാനാകും ഈ പതിപ്പിന്.

 

ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പ് 130 കി.മി പരമാവധി വേഗതയിൽ അമ്ബത് കിലോമീറ്റർ ദൂരം സഞ്ചരിക്കാം. ഇലക്ട്രിക് കരുത്തിലാണ് ഇത് സാധ്യമാകുന്നത്. ബാറ്ററി പാക്കിനെ കുറിച്ച് പറഞ്ഞാൽ ഇന്ധനടാങ്കിന്റെ സ്ഥാനത്തിനോട് ചേർന്ന് ഫ്ലോറിലെ സെൻട്രൽ ടണലിനും പിൻസീറ്റിനും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.ബാറ്ററി പാക്കിനായി സ്ഥലം അപഹരിച്ചതിനാൽ 39 ലിറ്ററായി പെട്രോൾ ടാങ്കിന്റെ വലുപ്പവും കുറിച്ചിട്ടുണ്ട് കമ്ബനി.134 എച്ച്പി ഇലക്ട്രിക് മോട്ടോറാണിതിന്റെ കരുത്ത്. ഒന്നര ലിറ്ററിന്റെ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. 180 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിനിൽ ബെൽറ്റ് ആക്ടിവേറ്റഡ് ജനറേറ്റർ നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാഹനം ബ്രേക്ക് ചെയ്യുന്ന സമയത്ത് ഇത് ബാറ്ററി റീചാർജ് ചെയ്യും. പരിപൂർണമായും ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുമ്‌ബോൾ എസ്യുവിയുടെ പിൻഭാഗത്തെ ചക്രങ്ങളിലേക്ക് ബാറ്ററി പവർ നൽകുന്നതിനാൽ ശുദ്ധമായ പ്രെട്രോൾ മോഡിൽ എഞ്ചിൻ മുൻചക്രങ്ങളെ ശക്തിപ്പെടുത്തുന്നു.എഞ്ചിനിൽ ബെൽറ്റ് ആക്റ്റിവേറ്റഡ് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നതിനാൽ തന്നെ വാഹനം ബ്രേക്ക് ചെയ്യുമ്‌ബോൾ ഇത് ബാറ്ററി റീചാർജ് ചെയ്യുമെന്നത് നല്ലൊരു സവിശേഷതയാണ്.

ഓൾ-വീൽ ഡ്രൈവ് പതിപ്പ് 240 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും,വെറും 7.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.പുതിയ പതിപ്പിന് 259 എൻഎം ടോർക്ക് ലഭിക്കും. ഇത് മികച്ച ഓഫ് റോഡിങ് പെർഫോമൻസാണ് നൽകുന്നതെന്ന് കമ്ബനി അവകാശപ്പെടുന്നുണ്ട്. പിഎച്ച്ഇവി പതിപ്പിലേക്ക് ചുവടുമാറിയിട്ടും ക്യാബിൻ സ്പേസ് പഴയപോലെ വിശാലമായി നിലനിർത്താൻ കമ്ബനിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഈ സുന്ദരൻ മോഡലിനെ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തിക്കുമെന്ന കാര്യത്തിൽ കമ്ബനി ഒന്നുംപറഞ്ഞിട്ടില്ല. നിലവിൽ റെനഗേഡിന് 18,750 ഡോളറാണ് വിപണിയിലെ വില. പുതിയ പതിപ്പിന്റെ വില നിലവാരം അറിഞ്ഞിട്ടില്ല.