video
play-sharp-fill

ജീവിത പങ്കാളിയെ ആവശ്യമുണ്ട്, അടുക്കവും ഒതുക്കവുമില്ലാത്ത അടുക്കളയിൽ കയറി പരിചയമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന ; സമൂഹമാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

ജീവിത പങ്കാളിയെ ആവശ്യമുണ്ട്, അടുക്കവും ഒതുക്കവുമില്ലാത്ത അടുക്കളയിൽ കയറി പരിചയമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന ; സമൂഹമാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ലോക വനിതാ ദിനത്തിൽ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ അനുയോജ്യരായവർ ഉണ്ടെങ്കിൽ അറിയിക്കുമെന്ന പ്രതീക്ഷയോടെയാണ് ജെബിസൺ പോസ്റ്ററും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് ജെബിസണിന്റെ ഈ കുറിപ്പും പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്.

‘ജീവിത പങ്കാളിയെ ആവശ്യമുണ്ട്…. അടക്കവും ഒതുക്കവുമില്ലാത്ത…
അടുക്കളയിൽ കയറി പരിചയമില്ലാത്ത… വീട്ടു ജോലികളിൽ നൈപുണ്യമില്ലാത്ത
തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരി ഉടുക്കാൻ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാൻ അറിയണം… നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ അറിയുന്നവളായിരിക്കണം. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവളായിരിക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്്.

ജെബിസണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങൾക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങൾ ഫങ്ഷനുകളിൽ പോകുമ്‌ബോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേൾക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളിൽ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട്.

എന്നിരുന്നാലും ഞാൻ സൗമ്യതയോടെ പറയും ചോറാണെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലിൽ പോകാം …. ഇനി ബിരിയാണി ആണ് വേണ്ടതെങ്കിൽ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്ബിലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലിൽ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താൻ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ എനിക്ക് പറ്റിയ ഒരാൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാൻ കണ്ടെത്തിയാൽ ചോറോ /ബിരിയാണിയോ /പാർട്ടിയോ നടത്താൻ ഞാൻ സന്നദ്ധനുമാണ്.