ആശ്വാസ വാർത്തയുമായി കർണാടക പോലീസ്; ജസ്‌ന ജീവിച്ചിരിപ്പുണ്ട്.
സ്വന്തം ലേഖകൻ
കോട്ടയത്ത് നിന്നും കാണാതായ ജസ്ന എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന സ്ഥിതീകരണവുമായി കർണാടക പോലീസ്. ജസ്ന തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോർത്ത സന്തോഷവാർത്ത അധികം വൈകില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ജെസ്‌നയെ ഇനി പിന്തുടരാൻ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
തിരോധാനത്തിന് ഒരാണ്ടു പൂർത്തിയാകാൻ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിർണായകസന്ദേശം കർണാടക പോലീസിൽനിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാൽ, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം. സംസ്ഥാനശ്രദ്ധയാകർഷിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കർണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയിൽ ഉൾപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഘത്തിനാണു നിർണായകസൂചന ലഭിച്ചത്