എൻജിനീയറിങ് (ജെ.ഇ) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയ്ക്ക് തെളിവ്: ജോസ് കെ മാണി

Spread the love

കോട്ടയം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും തിരുപ്പിറവി ദിവസമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

video
play-sharp-fill

രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ. ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ മതവിശ്വാസത്തിന്റെ ഭാഗമായ പുണ്യ ദിനാചരണങ്ങളെയും കളങ്കപ്പെടുത്തുകയാണ്.

മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ സംരക്ഷണവും നൽകുകയാണ്. കേരളത്തിൽ രാഷ്ട്രീയമായി വളരുന്നതിനായി ബിജെപി നടത്തുന്ന ക്രൈസ്തവ പ്രീണന നാടകത്തെയും രാജ്യമെമ്പാടും സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രിസ്തുമത പീഡനങ്ങളെയും വിശ്വാസി സമൂഹം ഗൗരവത്തോടെ കാണണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ രാജ്യത്തെ ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുത കൂടി വിശ്വാസികൾ കണ്ണു തുറന്നു കാണണം. പെസഹാ,ഈസ്റ്റർ ദിവസങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് ജോസ് കെ മാണി കത്തയച്ചു.