ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്ത് ഇറങ്ങിയതും പിന്നാലെ ഉഗ്ര ശബ്ദം;കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്സ് കോളേജ് കെട്ടിടത്തിന്‍റെ സണ്‍ഷേഡിന്‍റെ ഭാഗം ഇടിഞ്ഞ് വീണു.നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്.

video
play-sharp-fill

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ആര്‍ട്സ് കോളേജ് കെട്ടിടത്തിന്‍റെ ഒന്നാം നിലക്ക് മുകളിലെ സണ്‍ഷേഡിന്‍റെ ഭാഗം ഇടിഞ്ഞ് വീണത്. സംഭവത്തിന് തൊട്ടു മുന്‍പ് വരെ കെട്ടിടത്തിന് ചുവടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.

കോളേജിൻ്റെ കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group