ഒരു  സീറ്റിൽ  പോലും സി.പി.എം  പരിഗണിച്ചില്ല ..ഇടതുമുന്നണിയിൽ  നിന്നും  പടിയിറങ്ങാനൊരുങ്ങി  ജനതാദൾ (എസ്)..

ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിച്ചില്ല ..ഇടതുമുന്നണിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങി ജനതാദൾ (എസ്)..

സ്വന്തംലേഖകൻ

ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിക്കാത്ത സാഹചര്യത്തിൽ
ഇടതുമുന്നണിയിൽ തുടരാൻ താത്പര്യമില്ലെന്ന വാദവുമായി ജനതാദൾ (എസ് )ൽ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന ആവശ്യം വിവിധ ജില്ലാ
ഘടകങ്ങളിൽ ഉയർന്നു കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫി ലേക്കു ചേക്കേറുകയാണ് ലക്ഷ്യം. എം.പി വീരേന്ദ്രകുമാറിന് സീറ്റ് നൽകാത്തതിന്റെ പേരിൽ മുന്നണി വിട്ടു പോവുകയും പിന്നീട്‌ തിരിച്ചെത്തുകയും ചെയ്ത ലോക്‌‌താന്ത്രിക് ജനതാദളിനു ഒരു സീറ്റ് നൽകുന്ന കാര്യം ഇടതുമുന്നണിയുടെ പരിഗണനയിലാണ്.