
കോട്ടയം: ഒരാഴ്ച നീണ്ടു നിൽക്കുന്ന ജെസിഐ വാരാഘോഷം പ്രിസം 110 നാളെ ആരംഭിക്കും.
നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് ജെസിഐ ഭവനിൽ മുനിസിപ്പൽ കൗൺസിലർ ടോം കോരാ പതാക ഉയർത്തികൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ജെസിഐ വാരാഘോഷം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗവ. മോഡൽ സ്കൂൾ പരിസരത്തു നിന്ന് വാക്കാത്തോൺ സംഘടിപ്പിക്കുന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ
പ്രസ് കോൺഫറൻസും നടക്കും.ജെസിഐ കോട്ടയം മുൻ അംഗങ്ങൾ പങ്കുവയ്ക്കുന്ന “Why I’m Proud to be a Jaycee” എന്ന പ്രചോദനാത്മക റീൽ പരമ്പര പുറത്തിറക്കും .