ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് കോടിമത ലയൺസ് ക്ലബ് ലേക്ക് സിറ്റി ഹാളിൽ
കോട്ടയം : ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് സംഘടിപ്പിക്കും.
കോടിമത ലയൺസ് ക്ലബ് ലേക്ക് സിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജെ സി ഐ സോൺ 22 പ്രസിഡൻറ് ഏസ്വിൻ അഗസ്റ്റിൻ , സോൺ വൈസ് പ്രസിഡൻറ് ജെറി ജോഷി, പ്രസിഡൻറ് ഡോ.അഭിജിത്ത് കർമ്മ, ജെ സി ഐ കോട്ടയം സ്ഥാപക പ്രസിഡൻറ് ഡോ പി ജി ആർ പിള്ള തുടങ്ങിയവർ സംസാരിക്കും.
2025- വർഷത്തെ പ്രസിഡൻ്റായി അഖിൽ ജോസും സെക്രട്ടറിയായി പ്രിൻസ് കുര്യനും സ്ഥാനമേൽക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങുകൾക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോ: നിതീഷ് മൗലാന , രൂപേഷ് കുമാർ, അമൽ ലാലു തുടങ്ങിയവർ നേതൃത്വം നൽകും.
Third Eye News Live
0
Tags :